ഗ്ലാമറസ് ഭൂതമായി കത്രീന; ബോളിവുഡ് ഹൊറർ കോമഡി ‘ഫോൺ ഭൂതി’ന്‍റെ ട്രെയിലർ എത്തി…

ബോളിവുഡിന്റെ ഹൊറർ കോമഡി ചിത്രമായ ‘ഫോൺ ഭൂത്’ റിലീസിന് തയ്യാറാവുക ആണ്. ഗുർമീത് സിംഗ് സംവിധാനം ചെയ്ത് രവിശങ്കരൻ, ജസ്‌വീന്ദർ സിംഗ് ബാത്ത് എന്നിവർ ചേർന്ന് തിരക്കഥയെഴുതി, കത്രീന കൈഫ്, ഇഷാൻ ഖട്ടർ, സിദ്ധാന്ത് ചതുർവേദി, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി.
രണ്ട് മിനിറ്റ് അമ്പത് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ കത്രീന ഒരു ഗ്ലാമറസ് ഭൂതമായി ആണ് എത്തുന്നത്. രണ്ട് ബുദ്ധിശൂന്യരായ ചെറുപ്പക്കാർക്ക് (ഇഷാനും സിദ്ധാന്തും അവതരിപ്പിച്ചത്) ഒരു ബിസിനസ്സ് ആശയവുമായി കത്രീനയുടെ കഥാപാത്രം എത്തുകയും തുടർന്ന് അവരുടെ ഒരുമിച്ചുള്ള രസകരവും ഭയനാകരവുമായ യാത്രയാണ് ചിത്രമെന്ന് ട്രെയിലറിൽ നിന്ന് മനസിലാക്കാം. ട്രെയിലർ:
ഷീബ ചദ്ദ, നിധി ബിഷ്ത്, മനു ഋഷി ചദ്ദ, കേദാർ ശങ്കർ, മനുജ് ശർമ, ശ്രീകാന്ത് വെർം, സുരേന്ദ്ര താക്കൂർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. എക്സൽ എന്റർടൈൻമെന്റ് പ്രൊഡക്ഷന്‍റെ ബാനറിൽ റിതേഷ് സിദ്ധ്വാനിയും ഫർഹാൻ അക്തറും ചേർന്ന് നിർമ്മിച്ച ഫോൺ ഭൂതം 2022 നവംബർ 4 ന് ആണ് തീയറ്ററുകളിൽ എത്തുന്നത്.
ഭൂൽ ഭുലയ്യ 2 എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വീണ്ടും ഒരു ഹൊറര്‍ കോമഡി എത്തുമ്പോള്‍ പ്രതീക്ഷ വളരെയധികമാണ്. ഈ ജോണറിനോട് പ്രത്യേക താല്‍പ്പര്യം തന്നെ പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്, മികച്ച അഭിപ്രായങ്ങള്‍ നേടാന്‍ ആയാല്‍ ഫോൺ ഭൂതിനെ മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറ്റും എന്നാണ് വിലയിരുത്തല്‍. അർജുൻ കപൂറിന്റെ ഡാർക്ക് കോമഡി കുത്തേ, സോനാക്ഷി സിൻഹ – ഹുമ ഖുറേഷി എന്നിവര്‍ അഭിനയിക്കുന്ന ഡബിൾ ഇലവന്‍ എന്നീ ചിത്രങ്ങള്‍ക്ക് ഒപ്പമാണ് ഈ ചിത്രം റിലീസിന് ഒരുങ്ങുന്നത്.