in

ബേസിലിന്‍റെ ഹിറ്റ് ചിത്രം ‘പാൽത്തു ജാൻവർ ഇനി ഒടിടിയിൽ; റിലീസ് തീയതി പുറത്ത്…

ബേസിലിന്‍റെ ഹിറ്റ് ചിത്രം ‘പാൽത്തു ജാൻവർ’ ഇനി ഒടിടിയിൽ; റിലീസ് തീയതി പുറത്ത്…

മലയാളത്തിന്റെ ഓണം റിലീസുകളിൽ ഹിറ്റ് അടിച്ച ചിത്രമാണ് ‘പാൽത്തു ജാൻവർ’. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കർ എന്നിവർ ചേർന്ന് ഭാവന സ്റ്റുഡിയോസ് എന്ന ബാനറിൽ ആണ് നിർമ്മിച്ചത്. സെപ്റ്റബർ 2ന് ഓണം റിലീസ് ആയി എത്തിയ ഈ ചിത്രം ഇനി ഒടിടി റിലീസിന് തയ്യാറെടുക്കുക ആണെന്ന അപ്‌ഡേറ്റ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഡിസ്നി+ ഹോട്ട് സ്റ്റാർ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വാന്തമാക്കിയത്.

ഒക്ടോബർ 14ന് ചിത്രം സ്‌ട്രീം ചെയ്ത് തുടങ്ങും എന്ന് ഡിസ്നി+ ഹോട്ട്സ്റ്റാർ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ അറിയിച്ചിട്ടുണ്ട്. പ്രസൂൺ കൃഷ്ണകുമാർ എന്ന ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി ബേസിൽ ജോസഫ് അഭിനയിച്ച ഈ ചിത്രത്തിൽ ഷമ്മി തിലകൻ, ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ശ്രുതി സുരേഷ്, ഉണ്ണിമായ പ്രസാദ് എന്നിവർ ആണ് മറ്റ് കഥാപാത്രങ്ങളെ അവതിപ്പിച്ചത്. ‘ജാൻ.എ.മൻ’ എന്ന ചിത്രത്തിലൂടെ നായകാനായി ബോക്സ് ഓഫീസ് ഹിറ്റ് നേടിയ ബേസിലിന്റെ മറ്റൊരു ഹിറ്റായി ചിത്രം മാറി. ഈ ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ ആണ് ഡിസ്നി+ ഹോട്ട്സ്റ്റാർ ഇപ്പോൾ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്.

അമൽ നീരദ്, മിഥുൻ മാനുവൽ എന്നീ സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ച പരിചയവുമായി അരങ്ങേറ്റം കുറിച്ച സംഗീത് പി രാജന് ബോക്‌സ് ഓഫീസിൽ നല്ലൊരു തുടക്കം ആണ് ചിത്രം സമ്മാനിച്ചത്. രണദിവെ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് ആണ്. ട്രെയിലര്‍:

കോടികളുടെ മണികിലുക്കം; റോഷാക്കിന്റെ മൂന്ന് ദിവസ കളക്ഷന്‍ വെളിപ്പെടുത്തി ആന്റോ ജോസഫ്

ഗ്ലാമറസ് ഭൂതമായി കത്രീന; ബോളിവുഡ് ഹൊറർ കോമഡി ‘ഫോൺ ഭൂതി’ന്‍റെ ട്രെയിലർ എത്തി…