അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാലിന് കിടിലൻ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ പീറ്റർ ഹെയ്‌ൻ വരുന്നു!
പ്രണവ് മോഹൻലാൽ രണ്ടാമത്തെ ചിത്രം അരുൺ ഗോപി ആണ് ഒരുക്കുന്നത് എന്ന് മുൻപേ വാർത്തകൾ വന്നിരുന്നു. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ പൂജ ജൂലൈ 9ന് നടക്കും എന്ന് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുക ആണ്. ചിത്രത്തിന്‍റെ സാങ്കേതിക വിഭാഗത്തിനെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.
ഈ ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ പോകുന്നത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌ൻ ആണ്. ആദി എന്ന പ്രണവിന്‍റെ അരങ്ങേറ്റ ചിത്രത്തിൽ അതി ഗംഭീര സാഹസിക രംഗങ്ങൾ അനായാസമായി ചെയ്ത പ്രണവിന് വേണ്ടി പീറ്റർ ഹെയ്‌ൻ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ പോകുന്നത് ആരാധകരെ ആവേശം കൊള്ളിക്കും എന്ന് തീർച്ച.
രാമലീല എന്ന ദിലീപ് ചിത്രത്തിന് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം കൂടി ആണിത്. സംവിധായകൻ അരുൺ ഗോപിയുടെ അരങ്ങേറ്റ ചിത്രം കൂടി ആയിരുന്നു രാമലീല. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ പ്രണവ് മോഹൻലാൽ ചിത്രത്തിന് ഉണ്ട്.
ഗോപി സുന്ദർ ആണ് ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാരം ചെയ്യുന്നത്. അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രാഹകൻ.