in

കുഞ്ചാക്കോ ബോബന്‍റെ അള്ള് രാമേന്ദ്രൻ ഓഗസ്റ്റ് 17ന് ചിത്രീകരണം തുടങ്ങുന്നു!

കുഞ്ചാക്കോ ബോബന്‍റെ അള്ള് രാമേന്ദ്രൻ ഓഗസ്റ്റ് 17ന് ചിത്രീകരണം തുടങ്ങുന്നു!

കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി ഒരുക്കുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ. ഓഗസ്റ്റ് 17 ന് ഈ സിനിമയുടെ ചിത്രീകരണം തുടങ്ങും.

ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ ആഴ്ചകൾക്ക് മുൻപ് തന്നെ പുറത്തിറക്കിയിരുന്നു. ഈ ചിത്രം ഒരേ സമയം ഒരു ഫാമിലി എന്റെർറ്റൈനെറും കോമഡി ത്രില്ലറും ആണെന്നാണ് വിവരം. പ്രേമം സിനിമയിലൂടെ ശ്രദ്ധേയനായ കൃഷ്ണ ശങ്കർ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാരം ചെയ്യുന്നു. രാമചന്ദ്രനിൽ രണ്ടു നായികമാർ ആണ് ഉള്ളത്. അപർണ ബലമുരളിയും ചാന്ദിനി ശ്രീധരനും ആണ് നായികമാർ.

അള്ള് രാമേന്ദ്രന്‍റെ ജിംഷി ഖാലിദ് ആണ് ചായാഗ്രാഹകൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത പകരുന്നത് ഷാൻ റഹ്മാൻ ആണ്. വർണ്യത്തിൽ ആശങ്ക, കലി, ചന്ദ്രേട്ടൻ എവിടെയാ എന്നീ ചിത്രങ്ങൾ നിർമ്മിച്ച ആഷിഖ് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കുട്ടനാടൻ മാർപാപ്പ, പഞ്ചവർണ്ണ തത്ത എന്നീ ചിത്രങ്ങൾ ആണ് അവസാനം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളും മികച്ച വിജയം ബോക്സ് ഓഫീസിൽ നിന്ന് നേടുകയും ചെയ്തു.

പ്രണവ് മോഹൻലാലിന് കിടിലൻ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ പീറ്റർ ഹെയ്‌ൻ വരുന്നു!

ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നു; നിർമ്മിക്കുന്നത് ബിഗ് ബജറ്റ് ത്രില്ലർ