in

‘പത്താൻ’ ഒടിടി പതിപ്പിൽ അഡീഷണൽ സീനുകളും; സീനുകളുടെ വിവരങ്ങൾ ഇതാ…

‘പത്താൻ’ ഒടിടി പതിപ്പിൽ അഡീഷണൽ സീനുകളും; സീനുകളുടെ വിവരങ്ങൾ ഇതാ…

ആയിരം കോടി ക്ലബിൽ ഇടം നേടി ബോക്‌സ് ഓഫീസിനെ വിസ്മയിപ്പിച്ച ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ ഒടിടിയിൽ റിലീസ് ആയിരിക്കുകയാണ് . ഇന്ന് രാവിലെ 12 മണിയോടെ (മാർച്ച് 22, 12AM) ആണ് ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ഒടിടിയിൽ ആരംഭിച്ചത്. ആമസോണിന്റെ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വീഡിയോയിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ജനുവരി 25ന് തിയേറ്ററുകളിൽ എത്തിയ ‘പത്താൻ’ രണ്ട് മാസങ്ങൾക്ക് ശേഷമാണിപ്പോൾ ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഒടിടി പതിപ്പിൽ ഡിലീറ്റഡ് സീനുകളും ഉണ്ടാവാം എന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ഒടിടി റിലീസോട് കൂടി ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. നാലോളം ഭാഗങ്ങളിൽ ആണ് അഡീഷണൽ സീനുകൾ വന്നിരിക്കുന്നത്.

യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ പത്താൻ സിദ്ധാർഥ്‌ ആനന്ദ് ആണ് സംവിധാനം ചെയ്തത്. ദീപിക പദുക്കോണും ജോൺ എബ്രഹാമും ഷാരൂഖിന് ഒപ്പം പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സ്പൈ യൂണിവേഴ്സിലെ ടൈഗർ ഫ്രാഞ്ചൈസി ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി ആണ് സൽമാൻ എത്തിയത്. പത്താൻ സ്പൈ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ്. (അഡീഷണൽ സീനുകളെ കുറിച്ചുള്ള വിവരങ്ങൾ താഴെ വായിക്കാം, സ്പോയിലറുകൾ ഉണ്ടാവാം)

ഒടിടി റിലീസിലെ അഡീഷണൽ സീനുകളെ കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ ട്വിറ്ററിൽ പങ്കുവെക്കുന്നുണ്ട്. ടൈം സ്റ്റാമ്പ് അടക്കമുള്ള വിവരങ്ങൾ ആണ് പ്രേക്ഷകർ ട്വീറ്റ് ചെയ്യുന്നത്. സീനുകൾ:

45 ദിവസങ്ങൾ, 67 കോടിയും കടന്ന് ‘രോമാഞ്ചം’; പുതിയ കളക്ഷൻ റിപ്പോർട്ട്…

“ഒരുകാലത്ത് കണ്ണൂര് അയാളായിരുന്നു പാർട്ടിയുടെ അവസാന വാക്ക്”; ‘ഹിഗ്വിറ്റ’ ട്രെയിലർ…