in

300 കോടി ക്ലബിൽ ‘പത്താൻ’; കിംഗ്‌ ഖാന്റെ തിരിച്ചു വരവ് അതിഗംഭീരം…

300 കോടി ക്ലബിൽ ‘പത്താൻ’; കിംഗ്‌ ഖാന്റെ തിരിച്ചു വരവ് അതിഗംഭീരം…

കിംഗ്‌ ഖാൻ എന്ന വിശേഷണം എന്ത് കൊണ്ട് തന്റേത് മാത്രമാകുന്നു എന്ന് ഒരിക്കൽ കൂടി ബോക്സ് ഓഫീസ് കണക്കുകളിലൂടെ തെളിയിക്കുക ആണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. താരത്തിന്റെ പുതിയ ചിത്രമായ ‘പത്താൻ’ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം എഴുതുക ആണ്. ഏറ്റവും വേഗത്തിൽ മുന്നൂറ് കോടി ക്ലബിൽ ഇടം നേടുന്ന ബോളിവുഡ് ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുക ആണ് ഷാരൂഖ് ഖാന്റെ പത്താൻ. മൂന്ന് ദിവസം കൊണ്ട് ആണ് പത്താൻ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 313 കോടി ഗ്രോസ് കളക്ഷൻ നേടിയിരിക്കുന്നു എന്ന് ട്രേഡ് അനലിസ്റ്റ് തരൻ ആദർശ് ട്വീറ്റ് ചെയ്യുന്നു.

ഇന്ത്യയിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് 201 കോടിയും നേടിയപ്പോൾ ഓവർസീസിൽ നിന്ന് ചിത്രം നേടിയത് 112 കോടി ഗ്രോസ് കളക്ഷൻ ആണ്. ബുധൻ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലെ കളക്ഷൻ മാത്രമാണ് ഇത്. വീക്കെൻഡ് അവസാനിക്കാൻ ഇനി ശനി, ഞായർ ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ ചിത്രം ഇതിനോടകം തന്നെ ഓപ്പണിംഗ് വീക്കെൻഡ് റെക്കോർഡ് കളക്ഷനും (ബോളിവുഡ്) സ്വന്തം പേരിൽ ആക്കിയിരിക്കുക ആണ്. ഈ ചിത്രം ഷാരൂഖ് ഖാന് മാത്രമല്ല ബോളിവുഡിന് തന്നെ വമ്പൻ തിരിച്ചുവരവ് ആണ് സമ്മാനിക്കുന്നത്.

“പ്രണയിക്കാൻ മാത്യുവും മാളവികയും”; റിലീസ് പ്രഖ്യാപിച്ച് ‘ക്രിസ്റ്റി’ ടീസർ എത്തി…

“തിയേറ്ററുകളിൽ ആവേശകാഴ്ച ഒരുക്കാൻ ടിനു പാപ്പച്ചൻ വീണ്ടും”; ‘ചാവേർ’ മോഷൻ ടീസർ ഇതാ…