ടിനു പാപ്പച്ചന്റെ മൾട്ടി സ്റ്റാർ ചിത്രം ‘ചാവേറി’ന്റെ മോഷൻ ടീസർ എത്തി…

സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നിവയിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ കയ്യൊപ്പ് സൃഷ്ടിച്ചു കഴിഞ്ഞു ടിനു പാപ്പച്ചൻ. അടുത്തതായി ടിനു സംവിധാനം ചെയ്യുന്ന ചിത്രമായ ‘ചാവേർ’ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രവുമായി കഴിഞ്ഞു. കുഞ്ചാക്കോ ബോബനും ആന്റണി വർഗീസും അർജുൻ അശോകനും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ മോഷൻ ടീസർ റിലീസ് ചെയ്തിരിക്കുക ആണ്. മലയാളത്തിന്റെ പ്രിയ യുവതാരമായ ദുൽഖർ സൽമാൻ ആണ് മോഷൻ ടീസർ റിലീസ് ചെയ്തത്.
സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ചിത്രം എന്ന് ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ ടിനു മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു. 15 കോടി ബഡ്ജറ്റിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലറായ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ജോയ് മാത്യു ആണ്. ആക്ഷൻ മൂഡ് ഉള്ള ചിത്രമാണ് എങ്കിലും തുടക്കം മുതൽ അവസാനം വരെ അടിയുള്ള ചിത്രമല്ല എന്നും ടിനു വ്യക്തമാക്കിയിരുന്നു. ടിനുവിന്റെയും കുഞ്ചാക്കോ ബോബന്റെയും കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ഇത്. മോഷൻ ടീസർ: