in

“പ്രണയിക്കാൻ മാത്യുവും മാളവികയും”; റിലീസ് പ്രഖ്യാപിച്ച് ‘ക്രിസ്റ്റി’ ടീസർ എത്തി…

“പ്രണയിക്കാൻ മാത്യുവും മാളവികയും”; റിലീസ് പ്രഖ്യാപിച്ച് ‘ക്രിസ്റ്റി’ ടീസർ എത്തി…

എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനനും മാത്യു തോമസും ആണ് നായികാ നായകന്മാർ ആകുന്നത്. ഈ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ടീസർ എത്തിയിരിക്കുക ആണ്. ഫെബ്രുവരി 17ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

മാത്യു തോമസിനെയു മാളവിക മോഹനനെയും മാത്രമാണ് ടീസറിൽ കാണാൻ കഴിയുന്നത്. 51 സെക്കന്റ് മാത്രമുള്ള ടീസറിൽ ഇരു കഥാപാത്രങ്ങളുടെയും ആദ്യ കണ്ടുമുട്ടലിന്റെ രംഗമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്നുണ്ട്. കണ്ണുകളിലൂടെ പ്രണയം പ്രകടിപ്പിക്കുന്നുണ്ട് മാത്യുവിന്റെ കഥാപാത്രം. മാളവിക ആകട്ടെ ഒരു പുഞ്ചിരിയും സമ്മാനിക്കുന്നു. യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ക്രിസ്റ്റി എന്നാണ് ടൈറ്റിലിന് ഒപ്പം നൽകിയിരിക്കുന്ന ടാഗ് ലൈൻ സൂചിപ്പിക്കുന്നത്.

ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ടീസർ നൽകുന്ന സൂചന അനുസരിച്ച് വലിയ പ്രാധാന്യം തന്നെ സംഗീതത്തിന് ഈ ചിത്രത്തിന് ഉണ്ടാവും എന്നാണ്. വിനായക് ശശികുമാറും അൻവർ അലിയും ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ മനു ആന്റണി ആണ്. ശമൽ ചാക്കോ തയ്യാറാക്കിയ ടീസർ കട്ട്സ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടീസർ കാണാം:

ഓരോ ദിവസവും 100 കോടി; ‘പത്താൻ’ ബോക്സ് ഓഫീസിൽ ചരിത്രമെഴുതുന്നു…

300 കോടി ക്ലബിൽ ‘പത്താൻ’; കിംഗ്‌ ഖാന്റെ തിരിച്ചു വരവ് അതിഗംഭീരം…