“ചേച്ചീനെ എനിക്ക് ഭയങ്കര ഇഷ്ടമാ”; ‘ക്രിസ്റ്റി’ ട്രെയിലർ…
രജനികാന്തിന് ഒപ്പം ‘പേട്ട’, വിജയ്ക്ക് ഒപ്പം ‘മാസ്റ്റർ’, ധനുഷിന് ഒപ്പം ‘മാരൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം മാളവിക മോഹനൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. യുവതാര നിരയിലെ ശ്രദ്ധേയനായ മാത്യു തോമസ് ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ആൽവിൻ ഹെൻറി ആണ് സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, ടോവിനോ തോമസ്, സാമന്ത, കത്രീന കൈഫ് എന്നിവർ ചേർന്ന് ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുകയാണ്.
2 മിനിറ്റ് 32 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്. റോയ് എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിയായി മാത്യുവും റോയുടെ ടൂഷൻ ടീച്ചറായ ക്രിസ്റ്റി എന്ന യുവതിയുടെ വേഷത്തിൽ മാളവികയും എത്തുന്നു. ഇരുവരും പ്രണയത്തിലാകുന്നത് ആണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് ട്രെയിലർ സൂചന നൽകുന്നു. ട്രെയിലർ കാണാം: