ഊര്‍ജ്ജസ്വലനായി ‘സഖാവ് അലക്സ്’; മമ്മൂട്ടി ചിത്രം പരോൾ പുതിയ പോസ്റ്റർ പുറത്തിറങ്ങി!
മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പരോൾ ഈ മാസം റിലീസിന് തയ്യാർ എടുക്കുക ആണ്. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത് പൂജപുര ആണ്. ചിത്രത്തിന്റെ നിരവധി സ്റ്റില്ലുകൾ പുറത്തുവിട്ടിരുന്നു. കൂടാതെ ഡിജിറ്റൽ ഫ്ലിപ്പ് വീഡിയോയും പുറത്തിറങ്ങിയിരുന്നു. നല്ല പ്രതീക്ഷ ആണ് പ്രേക്ഷകര്‍ക്ക് ഈ മമ്മൂട്ടി ചിത്രത്തിനുള്ളത്.
ഇപ്പോൾ ഇതാ പുതിയ ഒരു പോസ്റ്ററും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഊര്‍ജ്ജസ്വലനായാ മമ്മൂട്ടി ഒരു കുട്ടിയോടൊപ്പം ഫുട്ബോൾ കളിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. അടുത്ത കാലത്തു ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാകും പരോൾ എന്നാണ് പ്രേക്ഷരുടെ പ്രതീക്ഷ.
സഖാവ് അലക്സ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ നടൻ എന്ന നിലയിൽ പ്രകടനം കാഴ്ചവെക്കാനുള്ളത് പരോളിൽ ഉണ്ടാകും എന്നാണ് സൂചന. അലക്സ് എന്ന കഥാപാത്രത്തിന്റെ മൂന്നു കാലഘട്ടങ്ങളിലൂടെ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് എന്നാണ് വിവരം.
മിയ, ഇനിയ എന്നിവർ ആണ് പരോളിലെ നായികമാർ. ഇനിയ മമ്മൂട്ടിയുടെ ഭാര്യാ വേഷം ചെയ്യുമ്പോൾ മിയ സഹോദരിയുടെ വേഷത്തിൽ എത്തുന്നു. സുരാജ് വെഞ്ഞാറന്മൂട്, നെടുമുടി വേണു, സിജോയ് വർഗീസ് തുടങ്ങി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. മാർച്ച് മുപ്പതിന് ചിത്രം തീയേറ്ററുകളിൽ എത്തും.