പ്രണവ് മോഹൻലാലുമായി വിവാഹമോ? കല്യാണി പ്രിയദർശന് പറയാനുള്ളത് ഇതാണ്
സുപ്പര്‍താരം മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാൽ തന്‍റെ ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളത്തിൽ താര പദവിയിൽ എത്തിയിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി ‘ആയിരുന്നു പ്രണവ് നായകനായ ആദ്യ ചിത്രം. ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയ ആദി ഇപ്പോൾ 15000 ഷോകളും കേരളത്തിൽ നിന്ന് പിന്നിട്ടു കഴിഞ്ഞു. ഇപ്പോൾ ഓരോ മലയാളി പ്രേക്ഷകരുടെയും പ്രീയപെട്ടവനാണ് അപ്പു എന്ന പ്രണവ് മോഹൻലാൽ. എന്നാൽ ആദിയുടെ റിലീസിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വാർത്തയാണ് പ്രണവ് മോഹൻലാൽ പ്രിയദർശന്‍റെ മകൾ കല്യാണിയെ വിവാഹം ചെയ്യാൻ പോവുകയാണ് എന്ന്. അവർ തമ്മിൽ പ്രണയത്തിലാണ് എന്നായിരുന്നു ആ വാർത്തകൾ പറഞ്ഞത്.
ഇപ്പോൾ കല്യാണി തന്നെ ആ വാർത്തകളെ കുറിച്ച് മനസ്സ് തുറക്കുകയാണ്. കല്യാണിയും പ്രണവും ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കൾ ആണ്. ഈ വാർത്ത കേട്ടപ്പോൾ തന്നെ കല്യാണി ആദ്യം ഇത് കാണിച്ചത് പ്രണവിന്‍റെ അമ്മ സുചിത്രയെ ആണ്. സുചിത്ര പൊട്ടിച്ചിരിച്ചു കൊണ്ട് അപ്പോൾ തന്നെ ഇത് കല്യാണിയുടെ അമ്മ ലിസിയെയും കാണിച്ചു കൊണ്ട് “നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോവുകയാണ് കേട്ടോ” എന്ന് പറയുകയും ചെയ്തു. പ്രണവ് അങ്ങനെ ഒരു പെണ്ണിന് പുറകെയും പോവാത്ത ആളാണെന്നു പറയുന്നു കല്യാണി. അവനു അവന്റേത് മാത്രമായ ഒരു ലോകം ഉണ്ട്. യാത്രയും മൗണ്ടൈൻ ക്‌ളൈമ്പിങ്ങും ഒക്കെയാണ് അവന്‍റെ ഹരം.
അതിനിടയിൽ പ്രേമം ഒന്നും അവന്റെ തലയിൽ കേറില്ല എന്ന് കല്യാണി പറയുന്നു. പണത്തിനും പ്രശസ്തിക്കും പുറമെ പോവാത്ത പ്രണവ് യാത്ര പോകുന്നത് പോലും വളരെ കുറച്ചു രൂപ കയ്യിൽ വെച്ചുകൊണ്ട് ആയിരിക്കും. പണം തീർന്നു പോയാൽ തന്നെ ഒരു നൂറു രൂപ ഇട്ടു കൊടുക്കാമോ അക്കൗണ്ടിൽ എന്നെ ചോദിക്കു. ലോറി പുറത്തും ബസിലും ഒക്കെയേ അവൻ യാത്രയും ചെയ്യൂ എന്ന് കല്യാണി പറയുന്നു. തെലുങ്ക് ചിത്രമായ ഹലോയിലൂടെ നായികയായി കല്യാണിയും അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത് പ്രണവിന്‍റെ നായികയായി കല്യാണി എത്തുമോ എന്നറിയാൻ ആണ്.