ഷെയിനും ഷൈനും ഒന്നിക്കുന്ന ത്രില്ലർ; ‘കൊറോണ പേപ്പേഴ്സ്’ ഏപ്രിലിൽ എത്തും…

0

പ്രിയദർശന്റെ ത്രില്ലറിൽ ഷെയിനും ഷൈനും; ‘കൊറോണ പേപ്പേഴ്സ്’ ഏപ്രിലിൽ എത്തും…

‘മരക്കാർ’ എന്ന ചിത്രത്തിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘കൊറോണ പേപ്പേഴ്സ്’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഷെയിൻ നിഗം ആണ് നായകനാകുന്നത്. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗണേഷിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിൽ ഗായത്രി ശങ്കർ, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഫോർ ഫ്രെയിംസ് സൗണ്ട് കമ്പനിയുടെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. ദിവാകർ എസ് മണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എം എസ് അയ്യപ്പൻ നായർ ആണ് എഡിറ്റർ. ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും എന്ന വിവരവും ടൈറ്റിൽ പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.