in , ,

മത്സരിച്ച് അഭിനയിച്ച് നിവിനും ഷമ്മിയും ഷൈനും; ത്രില്ലും ആക്ഷനും നിറച്ച് ‘പടവെട്ട്’ ട്രെയിലർ…

സംഘർഷം, പോരാട്ടം പിന്നെ അതിജീവനവും; ത്രില്ലും ആക്ഷനുമായി നിവിന്റെ ‘പടവെട്ട്’ ട്രെയിലർ…

തിയേറ്റർ റിലീസിന് ഒരുങ്ങിയിരിക്കുക ആണ് നിവിൻ പോളി നായകൻ ആകുന്ന ‘പടവെട്ട്’ എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം. ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 21ന് ആണ് റിലീസ് നിശ്ചയിരിക്കുന്നത്. നിവിൻ പോളി നായകനാകുന്ന ഈ ചിത്രത്തിൽ ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, ഇന്ദ്രൻസ് തുടങ്ങിയവർ ആണ് താരനിരയിൽ മറ്റ് പ്രധാന താരങ്ങൾ. നടൻ സണ്ണി വെയ്ൻ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്.

യൂഡ്ലി ഫിലിംസുമായി ചേർന്നാണ് സണ്ണി വെയ്ൻ പ്രോസക്ഷൻസിന്റെ ബാനറിൽ സണ്ണി വെയ്ൻ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിലീസിന് ആഴ്ചകൾ ബാക്കി നിൽക്കെ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. 3 മിനിറ്റ് ദൈർഘ്യമുള്ള ഒരു ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. സംഘർഷം, പോരാട്ടം, അതിജീവനം എന്നീ ക്യാപ്ഷനുകൾ മിന്നിമായുന്ന ട്രെയിലർ പ്രധാന താരങ്ങളുടെ മികച്ച പ്രകടനത്തിന്റെ സൂചനകൾ നൽകുന്നുണ്ട്.

നിവിൻ പോളി രവി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു മടിയനിൽ നിന്ന് രാഷ്ട്രീയക്കാരോട് പോരാടുന്ന ശക്തനായ വിമതനായി മാറുന്ന രവിയെ ട്രെയിലറിൽ കാണാം. വടക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ ആ പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ സൂചനയും ട്രെയിലർ നൽകുന്നുണ്ട്. ട്രെയിലർ:

രണ്ട് വ്യത്യസ്ത ലുക്കുകളിൽ ആണ് ട്രെയിലറിൽ നിവിൻ പ്രത്യക്ഷപ്പെടുന്നത്. ഒന്നിൽ നീളമുള്ള മുടിയോടെ ആണ്. രണ്ട് വ്യത്യസ്ത സമയക്രമങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിൽ ഉണ്ടാവുക എന്ന് അനുമാനിക്കാം. ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷഫീഖ് മുഹമദ് അലി ആണ്. സംഗീതം ഗോവിന്ദ് വസന്ത ഒരുക്കുന്നു.

മോഹൻലാൽ ആരാധകർക്ക് ഇതാ ബിഗ് അപ്‌ഡേറ്റ്; ‘മോൺസ്റ്റർ’ ട്രെയിലർ റിലീസ് പ്രഖ്യാപിച്ചു…

മമ്മൂട്ടി കമ്പനിയ്ക്ക് മികച്ച തുടക്കം നൽകി ‘റോഷാക്ക്’; ആദ്യ ദിന കളക്ഷൻ കണക്കുകൾ പുറത്ത്…