മോഹൻലാൽ ആരാധകർക്ക് ഇതാ ബിഗ് അപ്‌ഡേറ്റ്; ‘മോൺസ്റ്റർ’ ട്രെയിലർ റിലീസ് പ്രഖ്യാപിച്ചു…

മോഹൻലാൽ ചിത്രമായ മോൺസ്റ്റർ ഒക്ടോബർ 21ന് തിയേറ്ററുകളിൽ എത്തും എന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി നിർമ്മാതാക്കൾ ഉടനെ പുറത്തുവിടും എന്ന് പ്രതീക്ഷിക്കുക ആണ് ആരാധകർ. ഇപ്പോളിതാ നിർമ്മാതാക്കളിൽ നിന്ന് ഒരു ബിഗ് അപ്‌ഡേറ്റ് വന്നിരിക്കുക ആണ്. ചിത്രത്തിന്റെ ട്രെയിലർ റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ. ഈ വരുന്ന ഞായറാഴ്ച (ഒക്ടോബർ 9ന്) ട്രെയിലർ പ്രേക്ഷകർക്ക് മുന്നിൽ എത്തും.
ട്രെയിലർ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ഒരു സ്‌പെഷ്യൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബർ 9ന് രാവിലെ 11 മണിക്ക് ആണ് ട്രെയിലർ റിലീസ് എന്ന് പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദ് ഡേവിൽ ഈസ് ഹിയർ എന്ന ക്യാപ്ഷൻ പോസ്റ്ററിൽ കാണാൻ കഴിയുന്നുണ്ട്. തീക്ഷണമായ നോട്ടത്തോടെ ആണ് പുതിയ പോസ്റ്ററിൽ മോഹൻലാലിന്റെ ലക്കി സിംഗ് എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റർ കാണാം:
The wait to meet the devil is finally getting over!
Stay on high alert for the official trailer of #Monster coming out this Sunday 9th October 2022 at IST 11:00 am!#MonsterTrailer pic.twitter.com/jw9xDrhPgn— Mohanlal (@Mohanlal) October 7, 2022
ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രമായ മോൺസ്റ്ററിന് തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്. ക്യാമറ സതീഷ് കുറുപ്പും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു. ദീപക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷാജി നടുവിൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ. അതേസമയം, സ്റ്റണ്ട് സിൽവയാണ് ആക്ഷൻ സീക്വൻസുകൾ കൊറിയോഗ്രഫി ചെയ്യുന്നത്. പുലിമുരുകൻ എന്ന മലയാളത്തിന്റെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ – വൈശാഖ് – ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രമാണ് ഇത്.

പുലിമുരുകൻ റിലീസിന്റെ ആറാം വാർഷിക ദിനത്തിൽ ആണ് മോൺസ്റ്ററിന്റെ ഒരു ബിഗ് അപ്‌ഡേറ്റ് ഇപ്പോൾ പ്രേക്ഷകരെ തേടി എത്തിയിരിക്കുന്നത്. പുലിമുരുകൻ ടീമിൽ നിന്ന് പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നുവോ അതേ അല്ല ഈ ചിത്രം എന്ന് വൈശാഖ് മുൻപ് വ്യക്തമാക്കിയിരുന്നു. ത്രില്ലർ ആണ് ചിത്രം എന്ന് സൂചിപ്പിച്ച വൈശാഖ് ഏത് തരത്തിലുള്ള ത്രില്ലർ ആണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ചിത്രത്തിന്റെ മൂന്ന് പോസ്റ്ററുകൾ അല്ലാതെ മറ്റൊരു വിവരവും പ്രേക്ഷകർക്ക് ലഭിച്ചിട്ടില്ല. ട്രെയിലർ എന്താണ് ചിത്രം എന്ന സൂചനകൾ നൽകും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ.