in , ,

2 മില്യൺ കാഴ്ച്ചക്കാർ; പ്രേക്ഷക പ്രീതി നേടി നിവിന്റെ ‘പടവെട്ട്’ ടീസർ കുതിക്കുന്നു…

“ഇത് എന്റെ മണ്ണാണ്”; ജനങ്ങൾക്കും മണ്ണിനും വേണ്ടി പോരാടാൻ നിവിന്‍റെ ‘പടവെട്ട്’; ടീസർ…

നിവിൻ പോളി നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമായ പടവെട്ടിന്റെ ടീസർ എത്തി. ലിജു കൃഷ്ണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്. തിരക്കഥ രചിച്ചതും സംവിധായകൻ ലിജു കൃഷ്ണ ആണ്. അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സരിഗമ മലയാളം യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ട്രെയിലറിന് മണിക്കൂറുകൾക്ക് അകം തന്നെ 2 മില്യൺ കാഴ്ച്ചകൾ നേടിയിരിക്കുക ആണ്.

2 മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. ഷമ്മി തിലകന്റെ വോയ്‌സ് ഓവറുമായി ആണ് ടീസർ ആരംഭിക്കുന്നത്. എന്താണ് വികസനം എന്ന ചോദ്യത്തിലൂടെ തുടങ്ങുന്ന ടീസർ ജനങ്ങൾക്കും മണ്ണിനും വേണ്ടിയുള്ള പോരാട്ടമാണ് ചിത്രമെന്ന സൂചന ആണ് ലഭിക്കുന്നത്. ടീസറിന്റെ അവസാന ഭാഗമാകുമ്പോൾ ആണ് നിവിൻ പ്രത്യക്ഷപ്പെടുന്നത്. നിവിന്റെ ഡയലോഗും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീസർ:

യൂഡ്ലി ഫിലിംസും നടൻ സണ്ണി വെയ്ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദീപക് ഡി മേനോൻ ആണ് ഛായാഗ്രാഹകൻ. ഷഫീക് മുഹമ്മദ് അലി എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ഒക്ടോബർ 21ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

പൊളിറ്റിക്കൽ ത്രില്ലറിലൂടെ തിരിച്ചു വരവിന് സിബി മലയില്‍; അതിഗംഭീരമായി ‘കൊത്ത്’ ട്രെയിലർ…

മലയാളം വായിക്കാനും പഠിച്ച് ഗുരു സോമസുന്ദരം; നിലവിൽ വായിക്കുന്നത് മോഹൻലാലിന്റെ പുസ്തകം…