മലയാളം വായിക്കാനും പഠിച്ച് ഗുരു സോമസുന്ദരം; നിലവിൽ വായിക്കുന്നത് മോഹൻലാലിന്റെ പുസ്തകം…
മിന്നൽ മുരളി എന്ന ഒറ്റ സിനിമാ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടനാണ് ഗുരു സോമസുന്ദരം. മലയാളി അല്ലാത്ത താരം മലയാളം പഠിച്ചിട്ട് ആണ് ഈ ചിത്രം ചെയ്തത്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിലേക്ക് വരെ അദ്ദേഹത്തിന് വിളി വന്നു. കൂടാതെ, മറ്റ് ചില മലയാള ചിത്രങ്ങളിലും താരത്തെ മലയാളികൾക്ക് കാണാൻ ആകും. ഇപ്പോളിതാ മലയാളികളെ വീണ്ടും ഞെട്ടിച്ചിരിക്കുക ആണ് ഗുരു. സംസാരിക്കാൻ മാത്രമല്ല, മലയാളം വായിക്കാനും പഠിച്ചിരിക്കുക ആണ് അദ്ദേഹമിപ്പോൾ.
എങ്ങനെയാണ് മലയാളം വായിക്കാൻ പഠിച്ചത് എന്നതിനെ കുറിച്ച് ഗുരു സോമസുന്ദരം ഒരു വീഡിയോയിൽ വെളിപ്പെടുത്തിയിരിക്കുക ആണ്. യൂട്യൂബിലൂടെ ആണ് മലയാളം വായിക്കാൻ പഠിച്ചത് എന്ന് അദ്ദേഹം പറയുന്നു. മലയാള പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി എന്നും അദ്ദേഹം വെളിപ്പെടുത്തി. മോഹൻലാൽ രചിച്ച ‘ഗുരുമുഖങ്ങൾ’ എന്ന പുസ്തകമാണ് നിലവിൽ അദ്ദേഹം വായിക്കുന്നത് എന്നും വീഡിയോയിൽ പറയുന്നു. വിഡീയോ കാണാം:
ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’യിൽ ഷിബു എന്ന സൂപ്പർ വില്ലൻ കഥാപാത്രത്തെ ആയിരുന്നു ഗുരു അവതരിപ്പിച്ചത്. മലയാളത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ‘നാലാം മുറ’യും ‘ഇന്ദിര’യും ആണ്. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ ആണ് നായകൻ ആകുന്നത്. ഈ ചിത്രത്തിന് വേണ്ടി മലയാളം വായിച്ചു പഠിച്ചു ഗുരു ഡബ്ബ് ചെയ്യുന്ന വിഡീയോ സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു. വിനു വിജയ് ആണ് ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ആശാ ശരത്ത് ആണ് ഈ ചിത്രത്തിലെ നായിക.