in , ,

“ഓരോ നോക്കിലും മാളവികയെ പ്രണയിച്ച് മാത്യു”; ‘ക്രിസ്റ്റി’യിലെ ഗാനം…

മാളവികയും – മാത്യു ചിത്രം ‘ക്രിസ്റ്റി’യിലെ ‘പാൽ മണം’ ഗാനം പുറത്ത്…

മാത്യു തോമസും മാളവിക മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നിർമ്മാതാക്കൾ പുറത്തുവിട്ടപ്പോൾ മികച്ച പ്രതികരണങ്ങൾ പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നു. ഇപ്പോൾ ടീസറിന് പിന്നാലെ ചിത്രത്തിലെ ‘പാൽ മണം’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന പുതിയ ഗാനം കൂടി നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്.

കപിൽ കപിലനും കീർത്തന വൈദ്യനാഥനും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയത്. വിനായക് ശശികുമാർ ആണ് ഗാനം രചിച്ചത്. മാത്യു തോമസും മാളവിക മോഹനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ചില നിമിഷങ്ങൾ ആണ് ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദൃശ്യപരവും സംഗീതപരവുമായ ഒരു ട്രീറ്റ് ആകും ചിത്രം എന്ന സൂചനയാണ് ഈ ഗാനത്തിലൂടെ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ‘ക്രിസ്റ്റി’യിലെ ‘പാൽ മണം’ എന്ന ഗാനം കാണാം:

റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാണ് ആൽവിൻ ഹെൻട്രി സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത്. ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്ന് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും എഡിറ്റിംഗ് മനു ആന്റണിയും നിർവ്വഹിക്കുന്നു.

ഡ്രൈവിംഗ് ലൈസൻസ് റീമേക്കിൽ 94ലെ ‘മേം ഖിലാടി’ ഗാനവും; വീഡിയോ എത്തി…

“നന്ദി, സന്തോഷം, അഭിമാനം”; മാളികപ്പുറം 100 കോടി പോസ്റ്റർ പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ…