“മേം ഖിലാടി വീണ്ടും എത്തി”; ‘സെൽഫി’യിലെ വീഡിയോ ഗാനം പുറത്ത്…

മലയാളത്തിന്റെ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക്ക് ആയ സെൽഫിയിലെ ഒരു വീഡിയോ ഗാനം റിലീസ് ആയിരിക്കുക ആണ്. അക്ഷയ് കുമാർ – സേഫ് അലി ഖാൻ ടീം ഒന്നിച്ച 1994ലെ ഹിറ്റ് ചിത്രം മേം ഖിലാടി തു അനാടി എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം പുനഃസൃഷ്ടിച്ചിരിക്കുക ആണ് നിർമ്മാതാക്കൾ. 29 വർഷങ്ങൾക്ക് ശേഷം അക്ഷയ് ഈ ഗാന രംഗത്തിൽ ചുവട് വെക്കുമ്പോൾ ഒപ്പമെത്തുന്നത് ഇമ്രാൻ ഹാഷ്മി ആണ്. ഇരുവർക്കും ഒപ്പം ചിത്രത്തിലെ നായികമാർ ആയ ഡയാന പെന്റിയും നുഷ്‌റത്തും ആണ് ചുവടുകൾ വെക്കുന്നത്.
അക്ഷയ് കുമാറിന്റെ എനർജി ലെവലിന് കിടപിടിക്കുന്ന തരത്തിൽ തന്നെയാണ് ഇമ്രാൻ ഹാഷ്മിയും ചുവടുകളുമായി ഗാന രംഗത്തിൽ എത്തിയിരിക്കുന്നത്. താരം ഇതിനായി 10 ദിവസങ്ങളോളം പരിശീലിച്ചു എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാർ സൂപ്പർസ്റ്റാറുടെ വേഷത്തിലും ഇമ്രാൻ ഹാഷ്മി പോലീസ് ഓഫീസറും താരത്തിന്റെ ആരാധകനുമായി ആണ് വേഷമിടുന്നത്. സൂപ്പർസ്റ്റാറും ഫാനും തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് ചിത്രത്തിന്റെ വിഷയം. ട്രെയിലർ ദിവസങ്ങൾക്ക് മുൻപ് നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. വീഡിയോ ഗാനം കാണാം: