“തോക്കുമായി കുതിച്ച് ജയറാം”; ‘ഓസ്‌ലർ’ ക്രിസ്മസിന്, പോസ്റ്റർ…
ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് “ഓസ്‌ലർ”. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് ഓഫിസറായ എബ്രഹാം ഓസ്‌ലറിൻ്റെ വേഷത്തിൽ ആണ് ജയറാം എത്തുന്നത്. ക്രിസ്മസിന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിൻ്റെ പുതിയ ഒരു പോസ്റ്റർ അണിയറപ്രവർത്തകർ ഇപ്പൊൾ പുറത്തുവിട്ടിരിക്കുകയാണ്.
മുൻപ് പുറത്തുവന്ന പോസ്റ്റർ പോലെ സിനിമാപ്രേമികൾക്കിടയിലെ കാത്തിരിപ്പും ആവേശവും ആവേശം വർധിപ്പിക്കുന്ന ഒരു പോസ്റ്റർ ആണ് ഇത്തവണയും പുറത്തുവന്നിരിക്കുന്നത്. നിശ്ചയദാർഢ്യമുള്ള, തോക്കും പിടിച്ച് കുതിക്കുന്ന കഥാപാത്രമായാണ് ജയറാമിനെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഒരു പോലീസ് വാഹനത്തിൽ നിന്നിറങ്ങിയാണ് ജയറാം കുതിക്കുന്നത്. ഒരു ത്രില്ലിംഗ് സിനിമാറ്റിക് അനുഭവമായിരിക്കും ഓസ്‌ലർ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് കരുതാം.
റിപ്പോർട്ടുകൾ അനുസരിച്ച്, ജയറാം അവതരിപ്പിക്കുന്ന എബ്രഹാം ഓസ്‌ലർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൻ്റെ കഥയാണ് ചിത്രം പറയുക. നിഗൂഢമായ കൊലപാതകങ്ങളുടെ ഒരു പരമ്പരയുടെ ചുരുൾ അഴിക്കുന്ന തരത്തിൽ ആണ് കഥാഗതി വികസിക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
‘എബ്രഹാം ഓസ്‌ലർ’ എന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എഴുത്തുകാരൻ രൺധീർ കൃഷ്ണനാണ്. അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, സായ്കുമാർ തുടങ്ങിയ പ്രഗത്ഭരായ അഭിനേതാക്കളും ഒപ്പം മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.