“128 ലൊക്കേഷൻസ്, പ്രവർത്തിച്ചത് 2180 ആളുകളും”; ‘കണ്ണൂർ സ്ക്വാഡ്’ മേക്കിംഗ് വീഡിയോ…
ഈ വരുന്ന വ്യാഴാഴ്ച (സെപ്റ്റംബർ 28ന്) തിയേറ്റർ റിലീസിന് തയ്യാറാകുക ആണ് മമ്മൂട്ടി ചിത്രമായ ‘കണ്ണൂർ സ്ക്വാഡ്’. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി ആണ്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിൻ്റെ ഒരു മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
കണ്ണൂർ സ്ക്വാഡ് എന്ന സ്വപ്നത്തിന് പിന്നിൽ പ്രവർത്തിച്ചത് 2180 ആളുകൾ ആണെന്ന് മേക്കിംഗ് വീഡിയോയിൽ സൂചിപ്പിക്കുന്നു. ഇന്ത്യ ഒട്ടാകെ 128 ലധികം ലോകേഷനുകളിൽ ആണ് ചിത്രീകരണം നടന്നത്. 125 ലധികം നടീനടന്മാർ അഭിനയിച്ച ചിത്രത്തിൽ 1550 സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ അണിനിരന്നു. ചിത്രത്തിൻ്റെ വിവിധ ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്ത ആളുകളുടെ എണ്ണം വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ ആണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചത്. വീഡിയോ: