“കർണൻ ആയി അവതരിച്ച് ചിയാൻ വിക്രം”; ടീസർ പുറത്ത്…

0

“കർണൻ ആയി അവതരിച്ച് ചിയാൻ വിക്രം”; ടീസർ പുറത്ത്…

ചിയാൻ വിക്രമിനെ നായകനാക്കി 2017 ൽ ആയിരുന്നു സംവിധായകൻ ആർ എസ് വിമൽ ‘മഹാവീർ കർണൻ’ എന്ന ചിത്രം പ്രഖ്യാപിച്ചത്. ശേഷം ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു വിവരവും മുൻപ് പുറത്തുവന്നിരുന്നു. എന്നാൽ ചിത്രം പിന്നിട് നിന്ന് പോകുകയായിരുന്നു. ഇപ്പോളിതാ ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റുകൾ ഇപ്പൊൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രീകരണം ഉടനെ ആരംഭിക്കും എന്ന വിവരവും ഒഫീഷ്യൽ ടീസറും ആണ് പുറത്തുവന്നിരിക്കുന്നത്.

സൂര്യപുത്ര കർണ എന്ന് ആണ് ചിത്രത്തിൻ്റെ പുതിയ ടൈറ്റിൽ. ത്രിഡിയിൽ ആണ് ചിത്രം റിലീസ് ചെയ്യുക. 1 മിനിറ്റ് 51 സെക്കൻ്റ് ദൈർഘ്യമുള്ള ടീസർ ആണ് ഇപ്പൊൾ റിലീസ് ആയിരിക്കുന്നത്. യുദ്ധത്തിൻ്റെ രംഗങ്ങൾ ആണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് ചിത്രീകരിച്ച രംഗങ്ങൾ ആണ് ഇതെന്ന് ആണ് സൂചന.

300 കോടി ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത് എന്നും മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്യും എന്നുമായിരുന്നു മുൻപ് ചിത്രത്തെ കുറിച്ച് റിപ്പോർട്ടുകൾ വന്നത്. ഇപ്പൊൾ മണിരത്നം ഒരുക്കിയ പൊന്നിയിൻ സെൽവൻ ഒന്നും രണ്ടും ഭാഗങ്ങളിലെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടികൾ നേടി തിളങ്ങി നിൽക്കുകയാണ് വിക്രം. വീണ്ടും ഒരു ചരിത്ര സിനിമയുമായി വിക്രം എത്തുമ്പോൾ ആവേശം പതിന്മടങ്ങ് ആകും.