in

‘അരവിന്ദന്റെ അതിഥികൾ’ ടീമിന്റെ ‘ഒരു ജാതി ജാതകം’ ഓഗസ്റ്റ് 22ന് എത്തും…

‘അരവിന്ദന്റെ അതിഥികൾ’ ടീമിന്റെ റൊമാന്റിക് കോമഡി എന്റർടെയ്നർ ‘ഒരു ജാതി ജാതകം’ ഓഗസ്റ്റ് 22ന് എത്തും…

വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. എം മോഹനൻ സംവിധാനം ചെയ്യുന്ന ഓഗസ്റ്റ് 22 ന് തിയേറ്ററുകളിൽ എത്തും. അരവിന്ദന്റെ അതിഥികൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എം മോഹനൻ – വിനീത് ശ്രീനിവാസൻ – നിഖില വിമൽ ടീം ഒന്നിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി എന്റർടെയ്നർ ആണ്. റിലീസ് പ്രഖ്യാപിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറങ്ങി.

വ്യത്യസ്തമായ മേക്കോവറിൽ വിനീത് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി ആണ്. പത്തൊമ്പതാം നൂറ്റാണ്ട് ഫെയിം കയാദു ലോഹർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, രഞ്ജി കങ്കോൽ, അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്,പൂജ മോഹൻരാജ്,ഹരിത പറക്കോട്,ഷോൺ റോമി,ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്,അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ രഞ്ജൻ എബ്രഹാം ആണ്. ഗാനരചന- മനു മഞ്ജിത്ത്,സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കല-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്. കോ റൈറ്റർ- സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടർ-മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ-ഉദയൻ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ- പ്രശാന്ത് പാട്യം.

അസോസിയേറ്റ് ഡയറക്ടർ-ജയപ്രകാശ് തവനൂർ,ഷമീം അഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടർ-റോഷൻ പാറക്കാട്,നിർമ്മൽ വർഗ്ഗീസ്,സമർ സിറാജുദിൻ,കളറിസ്റ്റ്-ലിജു പ്രഭാകർ,സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ,സൗണ്ട് മിക്സിംഗ്-വിപിൻ നായർ,വിഎഫ്എക്സ്-സർജാസ് മുഹമ്മദ്, കൊറിയോഗ്രാഫർ-അർച്ചന മാസ്റ്റർ, ആക്ഷൻ-പിസി സ്റ്റണ്ട്സ്,സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യക്കല-യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ-അരുൺ പുഷ്കരൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, മാർക്കറ്റിംഗ്, വിതരണം-വർണ്ണച്ചിത്ര,പി ആർ ഒ-എ എസ് ദിനേശ്.

വമ്പൻ വൈബ് സമ്മാനിച്ച് റാം – പുരി ജഗനാഥ് ടീം; ‘ഡബിൾ ഐ സ്മാർട്ടി’ലെ ദേസി – പാർട്ടി ഗാനം പുറത്ത്…

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ‘ഹബീബി ഡ്രിപ്’ സോങ് ടീസർ പുറത്ത്, റിലീസ് ജൂലൈ 19ന്…