in , ,

വമ്പൻ വൈബ് സമ്മാനിച്ച് റാം – പുരി ജഗനാഥ് ടീം; ‘ഡബിൾ ഐ സ്മാർട്ടി’ലെ ദേസി – പാർട്ടി ഗാനം പുറത്ത്…

വമ്പൻ വൈബ് സമ്മാനിച്ച് റാം – പുരി ജഗനാഥ് ടീം; ‘ഡബിൾ ഐ സ്മാർട്ടി’ലെ ദേസി – പാർട്ടി ഗാനം പുറത്ത്…

തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗനാഥും തെലുങ്ക് താരം റാം പൊത്തിനേനിയും ഒന്നിക്കുന്ന ‘ഡബിൾ ഐ സ്മാർട്ട്’ എന്ന ചിത്രത്തിലെ ‘മാർ മുന്താ ചോട് ചിന്ട’ എന്ന ഗാനം പുറത്തിറങ്ങി. വമ്പൻ വൈബ് സമ്മാനിക്കുന്ന ദേസി – പാർട്ടി ഗാനമായി ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ്.

മണി ശർമ്മ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗുഞ്ച്, കീർത്തന ശർമ്മ എന്നിവർ ചേർന്നാണ്. കാസർല ശ്യാം ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. മലയാളം പതിപ്പിന് വരികൾ രചിച്ചത് വരികൾ: വിഷ്ണു സുഗതൻ ആണ്. ജിയോജിതോമസ്, രതിമ കെ ആർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ലിറിക്കൽ വീഡിയോ:

മുൻപ് ഈ ചിത്രത്തിലെ ആദ്യ ഗാനമായ സ്റ്റെപ് മാർ ലിറിക് വീഡിയോ റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്ത്, കാവ്യാ ഥാപ്പർ, ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ്.

സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഡബിൾ സ്മാർട്ട് പ്രേക്ഷകരുടെ മുന്നിലെത്തുക. ഓഗസ്റ്റ് 15-ന് ആണ് ചിത്രത്തിന്റെ ആഗോള റിലീസ്.

ജോണി ഷൈഖ് പ്രൊഡക്ഷൻ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ഒരുക്കിയത് അനിൽ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ , റിയൽ സതീഷ്, സൗണ്ട് ഡിസൈനർ-ജസ്റ്റിൻ ജോസ്, കാസ്, കോ-ഡയറക്ടർ ജിതേൻ ശർമ എന്നിവരാണ്. പിആർഒ ശബരി.

‘നമസ്കാരം ദിനേശാണ് പി ആർ ഒ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

‘അരവിന്ദന്റെ അതിഥികൾ’ ടീമിന്റെ ‘ഒരു ജാതി ജാതകം’ ഓഗസ്റ്റ് 22ന് എത്തും…