in , ,

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ‘ഹബീബി ഡ്രിപ്’ സോങ് ടീസർ പുറത്ത്, റിലീസ് ജൂലൈ 19ന്…

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ‘ഹബീബി ഡ്രിപ്’ സോങ് ടീസർ പുറത്ത്, റിലീസ് ജൂലൈ 19ന്…

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി അഭിനയിക്കുന്ന ഒരു പുത്തൻ ആൽബം സോങ് വീഡിയോ റിലീസിനൊരുങ്ങുന്നു. ഹബീബി ഡ്രിപ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ ടീസർ പോളി ജൂനിയർ പിക്ചേഴ്സ് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ജൂലൈ 19ന് വൈകുന്നേരം ആറ് മണിക്ക് ഈ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തും.

ടീസറിൽ സ്റ്റൈലിഷ് ലുക്കിൽ ആണ് നിവിൻ പോളി പ്രത്യക്ഷപ്പെടുന്നത്. ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ആശയം ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് ക്യാമറ ചലിപ്പിച്ചത് നിഖിൽ രാമനാണ്. ഷാഹിൻ റഹ്മാൻ ആണ് ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. വരികൾ രചിച്ചതും ആലപിച്ചതും ഡബ്‌സി ആണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും. ടീസർ:

‘അരവിന്ദന്റെ അതിഥികൾ’ ടീമിന്റെ ‘ഒരു ജാതി ജാതകം’ ഓഗസ്റ്റ് 22ന് എത്തും…

ആസിഫ് അലിയുടെ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്…