in , ,

നിലനിൽപ്പിന്‍റെ രാജതന്ത്രവുമായി അനൂപ് മേനോൻ; ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ…

നിലനിൽപ്പിന്‍റെ രാജതന്ത്രവുമായി അനൂപ് മേനോൻ; ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ…

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ‘ചെക്ക് മേറ്റ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. രതീഷ് ശേഖർ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ ടീസർ ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിക്കുന്ന തരത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്.

ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയിൽ അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിൽ ചിത്രീകരിച്ച ചിത്രം അനൂപ് മേനോന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമായാണ്. പണം, അധികാരം കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്. ചെസ്സിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകൾ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാൽ റഷീദ്, പിആർഒ: പി ശിവപ്രസാദ്, വിഎഫ്എക്സ്: ഗാസ്പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

റൊമാൻ്റിക് ഗാനവുമായി ഫോർ മ്യൂസിക്സ്; ‘സമാധാന പുസ്തക’ത്തിലെ പുതിയ ഗാനം റിലീസായി…

റഹ്മാനും ധ്യാനും ഒന്നിക്കുന്ന ഒമർ ലുലുവിന്റെ ‘ബാഡ് ബോയ്സ്’ ചിത്രീകരണം പൂർത്തിയായി…