in , ,

“കേസ് ചെറുത് എങ്കിലും മൈലേജ് വലുതാണ്”; ‘ന്നാ താൻ കേസ് കൊട്’ ട്രെയിലർ…

“കേസ് ചെറുത് എങ്കിലും മൈലേജ് വലുതാണ്”; 1 മില്യണ്‍ കടന്ന് ‘ന്നാ താൻ കേസ് കൊട്’ ട്രെയിലർ…

കുഞ്ചാക്കോ ബോബൻ നായകൻ ആകുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം ഇതിനോടകം തന്നെ വലിയ ജനശ്രദ്ധ നേടിയെടുത്ത ചിത്രമാണ്. പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ കുഞ്ചാക്കോ ബോബന്റെ ലുക്ക് കൊണ്ടും വീഡിയോ ഗാനം റിലീസ് ആയപ്പോൾ ഡാൻസ് കൊണ്ടും എല്ലാം ചിത്രം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോളിതാ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയിരിക്കുക ആണ്.

തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായി ആണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട് ട്രെയിലർ. ആക്ഷേപഹാസ്യ ശൈലിയില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു നിയമ പോരാട്ടം ആണ് പ്രധാന വിഷയമാകുന്നത്. ഈ നിയമ പോരാട്ടം ഒരു മന്ത്രിയും ഒരു കള്ളനും തമ്മിലുള്ളത് ആണെന്ന് ട്രെയിലറില്‍ നിന്ന് മനസിലാക്കാം. കള്ളന്‍റെ വേഷത്തില്‍ ആണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ 1 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ മുന്നേറുക ആണ് ചിത്രത്തിന്‍റെ ട്രെയിലര്‍.

കോഴുമ്മൽ രാജീവന്‍ എന്ന കഥാപാത്രമായി ആണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചിരിക്കുന്നത്. വിക്രം എന്ന കമല്‍ – ലോകേഷ് കനഗരാജ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്‍റെ ഭാര്യാ വേഷത്തില്‍ എത്തിയ ഗായത്രി ശങ്കര്‍ ആണ് കുഞ്ചാക്കോ ബോബന്‍റെ നായികയായി ഈ ചിത്രത്തില്‍ എത്തുന്നത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത്. മനോജ് കണ്ണോത്ത് ആണ് എഡിറ്റര്‍. സംഗീത സംവിധാനം ഡോൺ വിന്‍സെന്റ്. ഗാനങ്ങള്‍ രചിച്ചത് വൈശാഖ് സുഗുണൻ.

ഹൃദയം കവർന്ന് വിജയന് ദാസന്റെ ചുംബനം; വീഡിയോ ഏറ്റെടുത്ത് ആരാധകർ…

പ്രണയം തേടുന്ന ഡെലിവറി ബോയ് ആയി ധനുഷ്; ‘തിരുച്ചിത്രമ്പലം’ ട്രെയിലർ…