in

ഹൃദയം കവർന്ന് വിജയന് ദാസന്റെ ചുംബനം; വീഡിയോ ഏറ്റെടുത്ത് ആരാധകർ…

ഹൃദയം കവർന്ന് വിജയന് ദാസന്റെ ചുംബനം; വീഡിയോ ഏറ്റെടുത്ത് ആരാധകർ…

വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാള സിനിമാ പ്രേക്ഷകർ ഒരിക്കലും മറക്കില്ല ദാസനെയും വിജയനെയും. 87ൽ നാടോടികാറ്റിൽ ആണ് ആദ്യമായി ദാസനും വിജയനുമായി മോഹൻലാലും ശ്രീനിവാസനും എത്തിയത്. ശേഷം 88ൽ പട്ടണപ്രവേഷം, 90ൽ അക്കരയക്കരെയക്കരെ തുടങ്ങിയ ചിത്രങ്ങളിലും ഈ കഥാപാത്രങ്ങളെ കണ്ടു. പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യിച്ചു ഇവരുടെ ഈ കൂട്ട്കെട്ട്. കൂടാതെ, നിരവധി ചിത്രങ്ങളിൽ മോഹൻലാൽ – ശ്രീനിവാസൻ കൂട്ട്കെട്ട് നിറഞ്ഞാടി പ്രേക്ഷകർക്ക് വിരുന്ന് ഒരുക്കി. ഇപ്പോളിതാ ഒരിക്കൽ കൂടി പ്രേക്ഷകരുടെ ഹൃദയം കവരുക ആണ് മോഹൻലാലും ശ്രീനിവാസനും. മഴവിൽ മനോരമയും താരസംഘടന അമ്മയും സംയുക്തമായി സംഘടിപ്പിച്ച പുരസ്‌കാര വേദിയിൽ ആണ് പ്രേക്ഷകർക്ക് ഹൃദയത്തോട് ചേർത്തു പിടിക്കാവുന്ന നിമിഷങ്ങൾ ഇരുവരും സമ്മാനിച്ചത്.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാര സമർപ്പണത്തിന് ഇടയിൽ ശ്രീനിവാസനെ ചേർത്തു നിർത്തി കവിളിൽ ഉമ്മ നൽകുന്ന മോഹൻലാലിന്റെ വീഡിയോയും ചിത്രങ്ങളും ആണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യൽ മീഡിയ ഒട്ടാകെ ഈ വീഡിയോയും ചിത്രങ്ങളും നിമിഷ നേരം കൊണ്ട് വൈറൽ ആകുക ആണ്. ഇവരുടെ ഈ സൗഹൃദവും സ്നേഹവും കണ്ണ് നനയിക്കുന്നു എന്ന് നിരവധി ആരാധകർ അഭിപ്രായങ്ങൾ രേഖപ്പെടുന്നുണ്ട്.

വീണ്ടും മോഹൻലാലും ശ്രീനിവാസവും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കുക ആണ് പ്രേക്ഷകർ. ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു മോഹൻലാൽ ചിത്രം ആലോചനയിൽ ഉണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് മാസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ഇരുവരും പ്രധാന കഥാപാത്രങ്ങൾ ആകുന്ന ഒരു ചിത്രത്തിന്റെ കഥ മനസിൽ ഉണ്ടെന്ന് ശ്രീനിവാസന്റെ മകൻ വിനീതും വെളിപ്പെടുത്തിയിരുന്നു. തിരക്കഥയിൽ വളരെയധികം ശ്രദ്ധിക്കേണ്ടത് ഉണ്ടെന്നും വർക്ക് ഔട്ട് ആകുമോ എന്ന് അറിയില്ല എന്നും വിനീത് പറഞ്ഞിരുന്നു. ശ്രീനിവാസനോട് ഈ കഥ പറഞ്ഞിരുന്നു എന്നും മുൻപ് വിനീത് വെളിപ്പെടുത്തിയിരുന്നു.

ദിലീപ് – റാഫി ടീമിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ഷൂട്ട് പുനരാരംഭിച്ചു…

“കേസ് ചെറുത് എങ്കിലും മൈലേജ് വലുതാണ്”; ‘ന്നാ താൻ കേസ് കൊട്’ ട്രെയിലർ…