Nivin Pauly and Unni Mukundan in Haneef Adeni's Mikhael
in

ഹനീഫ് അദേനി ചിത്രം മിഖായേലില്‍ നിവിൻ പോളിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും

ഹനീഫ് അദേനി ചിത്രം മിഖായേലില്‍ നിവിൻ പോളിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും

ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘മിഖായേൽ’. നിവിൻ പോളിയെ നായകനാകുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിരുന്നു.

യുവതാരം ഉണ്ണി മുകുന്ദനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാരം ചെയ്യും എന്നാണ് പുതിയ റിപ്പോർട്ട്. നിവിൻ പോളിയും ഉണ്ണിമുകുന്ദനും മുൻപ് വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചിരുന്നു. ആ ചിത്രത്തിൽ അതിഥി താരമായി ആയിരുന്നു നിവിൻ പൊളി എത്തിയത്.

കുടുംബബന്ധങ്ങൾ ആണ് ചിത്രത്തിന്‍റെ പ്രമേയം എങ്കിലും ഒരു ക്രൈം ത്രില്ലർ കൂടി ആണ് ഈ ചിത്രം. ഇന്ത്യയിൽ പലയിടങ്ങളിലും വിദേശത്തുമായി ഈ സിനിമ ചിത്രീകരിക്കും. ഓഗസ്റ്റ് 22 മുതൽ ആണ് ചിത്രീകരണം തുടങ്ങുന്നത്.

ജെ ഡി ചക്രവർത്തി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, കെപിഎസി ലളിത, ശാന്തികൃഷ്ണ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Oru Kuttanadan Blog Mammootty Shamna Kasim

‘ഒരു കുട്ടനാടൻ ബ്ലോഗി’ലൂടെ ഷംന കാസിമിന് തിരിച്ചു വരവ് ഒരുക്കി മമ്മൂട്ടി!

മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും വക ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം; മോഹൻലാൽ 25 ലക്ഷം