നിവിന്‍ പോളി നായകനാകുന്ന ഹനീഫ് അഥേനി ചിത്രം ‘മിഖായേൽ’ വരുന്നു; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
മമ്മൂട്ടിയെ നായകനാക്കി ദി ഗ്രേറ്റ് ഫാദർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകൻ ആണ് ഹനീഫ് അഥേനി. പിന്നീട് അബ്രഹാമിന്‍റെ സന്തതികൾ എന്ന മറ്റൊരു മമ്മൂട്ടി ചിത്രത്തിന് തിരക്കഥയും ഒരുക്കി. തുടർച്ചയായി രണ്ടു മമ്മൂട്ടി ചിത്രങ്ങളുടെ ഭാഗമായ ഹനീഫ് ഇനി ഒന്നിക്കുന്നത് മലയാളത്തിന്‍റെ യുവ നായകനൊപ്പം ആണ്.
നിവിൻ പൊളി ആണ് ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകൻ. ചിത്രത്തിന്‍റെ പേരും ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ്. ‘മിഖായേൽ’ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററും പുറത്തിറങ്ങി.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് ഹനീഫ് അഥേനി തന്നെ ആണ്.
ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററിൽ ഗാർഡിയൻ ഏയ്ഞ്ചൽ എന്നാണ് ടാഗ് ലൈൻ നൽകിയിരിക്കുന്നത്. ഹനീഫിന്‍റെ മുൻ ചിത്രങ്ങളെ പോലെ ഇതും സ്റ്റൈലിഷ് ചിത്രം തന്നെ ആകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.