ഇതാണ് ഇത്തിക്കരപക്കി; കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലിന്‍റെ ഗെറ്റപ്പ് ഇങ്ങനെ!
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിൽ സൂപ്പർതാരം മോഹൻലാൽ ഇത്തിക്കരപക്കിയുടെ വേഷത്തിൽ എത്തുന്നുണ്ട്. കായംകുളം കൊച്ചുണ്ണി ടീമിനൊപ്പം മോഹൻലാൽ ജോയിൻ ചെയ്തു കഴിഞ്ഞു. ഇപ്പോൾ ഇതാ ചിത്രത്തിലെ മോഹൻലാലിന്‍റെ ഗെറ്റപ്പ് പുറത്തുവന്നിരിക്കുക ആണ്.
കായംകുളം കൊച്ചുണ്ണി ടീം മോഹൻലാലിന് വൻ സ്വീകരണം ആണ് ഒരുക്കിയത്. ബുധനാഴ്ച മുതൽ മോഹൻലാലിന്റെ ഭാഗം ചിത്രീകരിക്കാൻ തുടങ്ങിയിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇന്നിപ്പോൾ ഒഫീഷ്യൽ ആയി തന്നെ മോഹൻലാലിന്റെ ഇത്തിക്കര പക്കി ഗെറ്റപ്പ് പുറത്തിറക്കിയിരുന്നു.
വമ്പൻ ബജറ്റിൽ ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. ബോബി സഞ്ജയ് ടീം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിനോദ് പ്രധാൻ ആണ് ക്യാമറ കൈകാരം ചെയ്യുന്നത്. ബാബു ആന്റണി, സണ്ണി വെയ്ൻ, പ്രിയ ആനന്ദ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഓണം റിലീസ് ആയി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം.