in , ,

“ഓരോ നോക്കിലും പ്രണയിച്ച് ജയസൂര്യയും നിവേദയും”; ‘എന്താടാ സജി’ ആദ്യ ഗാനം…

പ്രണയ ഭാവങ്ങളുമായി ജയസൂര്യയും നിവേദയും; ‘എന്താടാ സജി’യിലെ വീഡിയോ ഗാനം…

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രം റിലീസ് ചെയ്ത് ഏഴ് വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘എന്താടാ സജി’. തെലുങ്കിൽ നായികയായി തിളങ്ങുന്ന നിവേദ തോമസ് വീണ്ടും മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രം കൂടിയാ എന്താടാ സജി സംവിധാനം ചെയ്യുന്നത് നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു ആണ്. ഇപ്പോൾ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ.

‘നീഹാരമണിയും നീലാബൽ ഇതളായ്’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. ജയസൂര്യയും നിവേദ തോമസും ആണ് ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇരുവരുടെയും പ്രണയ നിമിഷങ്ങൾ ആണ് ഗാന രംഗങ്ങളിൽ നിറയുന്നത്. വില്യം ഫ്രാൻസിസ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അർഷാദ് റഹിം രചിച്ച വരികൾ മൃദുല വാര്യരും വില്യം ഫ്രാൻസിസും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹ നിർമ്മതാവ് ആണ്. ജിത്തു ദാമോദർ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് രതീഷ് രാജ് നിർവഹിക്കുന്നു. കഴിഞ്ഞ വർഷം ഒടിടിയിൽ എത്തിയ ഈശോ ആയിരുന്നു ജയസൂര്യയുടെ അവസാന റിലീസ് ചിത്രം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന കത്തനാർ എന്ന ചിത്രത്തിന്റെ തിരക്കിൽ ആണ് താരമിപ്പോൾ. അതേ സമയം, ചിത്രത്തിലെ മറ്റൊരു നായകനായ കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ് ചിത്രമായ ‘പകലും പാതിരാവും’ മാർച്ച് 3ന് തിയേറ്ററുകളിൽ എത്താൻ തയ്യാറായിരിക്കുകയാണ്. വീഡിയോ ഗാനം:

ഷെയിനും ഷൈനും ഒന്നിക്കുന്ന ത്രില്ലർ; ‘കൊറോണ പേപ്പേഴ്സ്’ ഏപ്രിലിൽ എത്തും…

50 കോടി ക്ലബിൽ ‘രോമാഞ്ചം’; ഇത് പ്രേക്ഷകരും ആഗ്രഹിച്ച മഹാ വിജയം…