in

50 കോടി ക്ലബിൽ ‘രോമാഞ്ചം’; ഇത് പ്രേക്ഷകരും ആഗ്രഹിച്ച മഹാ വിജയം…

ബോക്സ് ഓഫീസിനെ പുതപ്പിച്ച് ‘രോമാഞ്ചം’ 50 കോടി ക്ലബിൽ; കളക്ഷൻ റിപ്പോർട്ട് ഇതാ…

അമ്പരപ്പിക്കുന്ന വിജയമാണ് ‘രോമാഞ്ചം’ എന്ന കുഞ്ഞു ചിത്രം ബോക്സ് ഓഫീസിൽ നേടുന്നത്. വലിയ താരങ്ങൾ ഒന്നും തന്നെയില്ലാതെ വന്ന ഈ ചിത്രം ബോക്സ് ഓഫീസിനെ കോടികൾ കൊണ്ട് ‘പുതപ്പിച്ച്’ 50 കോടി കളക്ഷനും മറികടന്നിരിക്കയാണ്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലൂടെ ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. സൗബിൻ ഷാഹിറും അർജുൻ അശോകനും പിന്നെ കുറച്ച് പുതുമുഖ താരങ്ങളും അണിനിരന്ന ഈ ചിത്രം 23 ദിവസം കൊണ്ട് ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് ഗ്രോസ് കളക്ഷൻ ആയി ഇതിനോടകം നേടിയത് 31 കോടിയിലധികമാണ്. റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് ബോക്സ് ഓഫീസ് കളക്ഷനായി 3 കോടിയിലധികം നേടിയ ചിത്രം ഓവർസീസിൽ നിന്ന് വാരികൂട്ടിയത് ഏകദേശം 17 കോടി ആണ്. ചിത്രത്തിന്റെ ആകെ ബഡ്‌ജറ്റ്‌ തന്നെ 5 കോടി ആണെന്നിരിക്കെ വൻ ലാഭം ആണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രങ്ങളിൽ ഒന്നായി രോമാഞ്ചം മാറിയിരിക്കികയാണ്.

“ഓരോ നോക്കിലും പ്രണയിച്ച് ജയസൂര്യയും നിവേദയും”; ‘എന്താടാ സജി’ ആദ്യ ഗാനം…

മമ്മൂട്ടി കമ്പനിയുടെ ‘കണ്ണൂർ സ്ക്വാഡ്’ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…