in

നയൻതാരയും വിഘ്നേഷും ഇനി ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ; ചിത്രങ്ങള്‍ പുറത്ത്…

നയൻതാരയും വിഘ്നേഷും ഇനി ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ; ചിത്രം പുറത്ത്…

താര ദമ്പതികളായ നടി നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷിന്റെയും വിവാഹം ഈ വർഷം ആരാധകർ ഏറ്റവുമധികം ആഘോഷിച്ച വാർത്തകളില്‍ ഒന്നായിരുന്നു. ഇപ്പോളിതാ മറ്റൊരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുക ആണ് വിഘ്‌നേഷ്. തങ്ങൾ ഇരട്ട കുട്ടികളുടെ മാതാപിതാക്കൾ ആയി എന്ന വാർത്ത ആണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

“നയനും ഞാനും അമ്മയും അപ്പയും ആയിരിക്കുന്നു. ഞങ്ങൾ ഇരട്ട ആൺ കുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങൾക്ക് വേണ്ടി വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം” – വിഘ്‌നേഷ് ട്വീറ്റ് ചെയ്തു. കുഞ്ഞുങ്ങളുടെ കാലിൽ ചുംബിക്കുന്ന നയൻതാരയുടെയും വിഘ്‌നേഷിന്റെയും ചിത്രവും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആരാധകർക്ക് വിഘ്‌നേഷ് ശിവന്റെ ട്വീറ്റ് വലിയ സർപ്രൈസ് ആകും എന്നത് തീർച്ച. ഈ വർഷം ജൂണില്‍ ആയിരുന്നു നയൻതാരയും വിഘ്‌നേശും വിവാഹിതർ ആയത്.

ഫഹദും കെജിഎഫ് ടീമും ഒന്നിക്കുന്ന ‘ധൂമം’ ഒരു ത്രില്ലർ; ഷൂട്ടിംഗ് കേരളത്തിലും കർണാടകയിലും…

പക്കാ എന്റർടൈനറുമായി ശിവകാർത്തികേയൻ വീണ്ടും; ‘പ്രിൻസ്’ ട്രെയിലർ എത്തി…