in

ഫഹദും കെജിഎഫ് ടീമും ഒന്നിക്കുന്ന ‘ധൂമം’ ഒരു ത്രില്ലർ; ഷൂട്ടിംഗ് കേരളത്തിലും കർണാടകയിലും…

ഫഹദും കെജിഎഫ് ടീമും ഒന്നിക്കുന്ന ‘ധൂമം’ ഒരു ത്രില്ലർ; ഷൂട്ടിംഗ് കേരളത്തിലും കർണാടകയിലും…

കഴിഞ്ഞ മാസം അവസാനം ആണ് ഫഹദ് ഫാസിൽ നായകനാകുന്ന ബഹുഭാഷാ ചിത്രമായ ‘ധൂമം’ പ്രഖ്യാപിച്ചത്. കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ഈ ചിത്രം പവൻ കുമാർ ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രം ഇന്ന് ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുക ആണ് നിർമ്മാതാക്കൾ. ചിത്രത്തിലെ പ്രധാന താരങ്ങളായ ഫഹദ് ഫാസിൽ, അപർണ്ണ ബാലമുരളി ഉൾപ്പെടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ എല്ലാം ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. ഹോംബാലെ ഫിലിംസുമായി വളരെ അടുപ്പമുള്ള കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ചടങ്ങിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ചടങ്ങിന്റെ ചിത്രങ്ങളും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.

പരമ്പരാഗത സിനിമയിലെ എല്ലാ ജോണറുകളിൽ നിന്നും വ്യത്യസ്തമായ ഒരു കഥാസന്ദർഭം ധൂമത്തിന് ഉള്ളത് എന്ന് നിർമ്മാതാവ് വിജയ് കിരഗന്തൂർ പറയുന്നു. മാസങ്ങളോളം എടുത്താണ് ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ പവൻ കുമാർ പൂർത്തിയാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നര പതിറ്റാണ്ട് മുൻപ് പവൻ പൂർത്തിയാക്കിയ ‘C10H14N2’ എന്ന തിർക്കഥയെ അടിസ്ഥാനമാക്കിയാണ് ധൂമം എന്ന് ഒടിടി പ്ലെ റിപ്പോർട്ട് ചെയ്തിരുന്നു. യൂ ടേൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമ സ്നേഹികൾക്ക് ഇടയിലും ശ്രദ്ധ നേടിയ സംവിധായകൻ ആണ് പവൻ. കന്നഡ ചിത്രമായ യൂ ടേൺ അദ്ദേഹം പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ധൂമത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ കാണാം:

നിർമ്മാതാക്കൾ പറയുന്നത് അനുസരിച്ച്, തീവ്രമായ ഇതിവൃത്തമുള്ള ധൂമം വേഗതയേറിയ ത്രില്ലർ ആയിരിക്കും. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ആണ് ധൂമം തിയേറ്ററുകളിൽ എത്തുക. ചിത്രം അടുത്ത വർഷം സമ്മറിൽ തീയേറ്ററുകളിൽ എത്തിക്കാൻ ആണ് നിർമ്മാതാക്കളുടെ ശ്രമം. കേരളത്തിലും കർണാടകയിലും ചിത്രത്തിന് ഷൂട്ടിംഗ് ഉണ്ടാവും.

“അവർ ചെറിയ ഒരു സിഗ്നൽ തന്നിട്ടുണ്ട്”; മോഹൻലാലിന്റെ ‘മോൺസ്റ്റർ’ ട്രെയിലർ എത്തി…

നയൻതാരയും വിഘ്നേഷും ഇനി ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ; ചിത്രങ്ങള്‍ പുറത്ത്…