ദുൽഖറിന് ഒപ്പം മലയാളത്തിൽ മിഷ്കിൻ; ‘ഐ ആം ഗെയിം’ ബിഗ് അപ്ഡേറ്റ്…

ദുൽഖർ സൽമാൻ നായകനാവുന്ന പുതിയ ചിത്രം “ഐ ആം ഗെയിം”ൽ തമിഴിലെ ശ്രദ്ധേയനായ സംവിധായകനും നടനുമായ മിഷ്കിനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഷ്കിൻ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണിത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
“ആർഡിഎക്സ്” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന “ഐ ആം ഗെയിം” ദുൽഖർ സൽമാന്റെ കരിയറിലെ നാല്പതാമത്തെ ചിത്രമാണ്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.
സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും തമിഴിൽ തന്റേതായ ഒരിടം നേടിയ മിഷ്കിൻ “പിസാസ്”, “തുപ്പരിവാലൻ”, “അന്ജാതെ”, “ചിത്തിരം പേസുതേടി”, “ഒനായും ആട്ടിൻകുട്ടിയും” തുടങ്ങി ഒമ്പതോളം മികച്ച സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. കൂടാതെ “സൂപ്പർ ഡീലക്സ്”, “മാവീരൻ”, “ലിയോ”, “ഡ്രാഗൺ” തുടങ്ങിയ പതിനേഴോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലും അദ്ദേഹം തിളങ്ങി. ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ, ആന്റണി വർഗീസ് എന്നിവരോടൊപ്പം മിഷ്കിന്റെ സാന്നിധ്യം കൂടുതൽ ആകാംക്ഷ നൽകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നും മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ