in

തിരക്കഥ പൂർത്തിയായി, എൽ 2 ലോഞ്ചിന് തയ്യാർ; ചെകുത്താൻ വരുന്നു…

തിരക്കഥ പൂർത്തിയായി, എൽ 2 ലോഞ്ചിന് തയ്യാർ; ചെകുത്താൻ വരുന്നു…

വാണിജ്യപരമായി മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി കൊണ്ട് 2019ൽ ബോക്സ് ഓഫീസിൽ ചരിത്രമെഴുതിയ ചിത്രമാണ് മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ലൂസിഫർ’. ആദ്യമായി ഒരു മലയാള ചിത്രം ഓവർസീസ് ബോക്സ് ഓഫീസിൽ നിന്ന് 50 കോടി രൂപ നേടി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഈ ചിത്രത്തിന്റെ തുടർച്ചയായി രണ്ട് ചിത്രങ്ങൾ കൂടി ഇനി വരാനുണ്ട് എന്ന് അണിയറപ്രവർത്തകർ മുൻപേ തന്നെ അറിയിച്ചിരുന്നു. ‘എമ്പുരാൻ’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ പുതിയ വിവരങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

എമ്പുരാന്റെ തിരക്കഥ പൂർത്തിയായി എന്ന വിവരമാണ് പുറത്തുവരുന്നത്. എൽ2: റെഡി ഫോർ ലോഞ്ച് എന്ന ക്യാപ്ഷൻ നൽകി തിരക്കഥാകൃത്ത് മുരളി ഗോപി ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകരെ ഈ വിവരം അറിയിച്ചിരിക്കുന്നത്. മിനിറ്റുകൾക്ക് അകം തന്നെ ഈ പോസ്റ്റ് വൈറൽ ആകുകയും ചെയ്തു. കൂടാതെ കമന്റ് സെക്ഷനിൽ പൃഥ്വിരാജും എത്തി. 2023ൽ ചിത്രം എത്തും എന്ന സൂചനയാണ് അദ്ദേഹം കമന്റ് സെക്ഷനിൽ നൽകിയത്.

പൃഥ്വിരാജിന്റെ കമന്റ് ഇങ്ങനെ: “അരാജകത്വം ഉടലെടുക്കുകയും ഇരുട്ട് വീഴുകയും ചെയ്യുമ്പോൾ… നിയമം പുനഃസജ്ജമാക്കാൻ അവൻ മടങ്ങും. ചെകുത്താന്റെ നിയമം! #L2E #2023”. നിലവിൽ, പൃഥ്വിരാജ് ആടുജീവിതം എന്ന ചിത്രത്തിന്റെ തിരക്കിൽ ആണ്. ഇത് പൂർത്തിയായ തന്റെ ഏറ്റവും വലിയ പ്രാധാന്യത്തോടെ കാണുന്നത് എമ്പുരാൻ എന്ന ചിത്രത്തെ ആയിരിക്കും എന്നും 2023 തുടക്കത്തിൽ തന്നെ ചിത്രീകരണം തുടങ്ങാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു..

അതേസമയം, മോഹൻലാൽ ആകട്ടെ ആദ്യ സംവിധാന സംരംഭവമായ ബറോസിന്റെ തിരക്കിൽ ആണ്. അതിന് ശേഷം ജീത്തു ജോസഫ് ചിത്രം റാം, നെറ്റ്ഫ്ലിക്സിന്റെ അന്തോളജി ചിത്രം എന്നിവയിൽ അഭിനയിക്കും. പൂർത്തിയായ ഷാജി കൈലാസ് ചിത്രം ‘എലോൺ’, വൈശാഖ് ചിത്രം ‘മോൺസ്റ്റർ’ എന്നിവ റിലീസിനും തയ്യാറായി നിൽക്കുന്നുണ്ട്.

“ഹോളിവുഡ് നടന്മാരെക്കാൾ റേഞ്ച്‌, അദ്ദേഹം ശരിക്കും രാജമാണിക്യം തന്നെയാണ്”: അൽഫോൺസ് പുത്രൻ

ബിജു മേനോനും ജോജുവും മികച്ച നടന്‍മാര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു…