in

പ്രീസെയിലിൽ കുതിച്ച് മോഹൻലാലിൻറെ “തുടരും”; മുന്നിൽ എമ്പുരാൻ മാത്രം

പ്രീസെയിലിൽ കുതിച്ച് മോഹൻലാലിൻറെ “തുടരും”; മുന്നിൽ എമ്പുരാൻ മാത്രം

മോഹൻലാൽ നായകനായ “തുടരും” എന്ന ചിത്രത്തിന് അഡ്വാൻസ് ബുക്കിങ്ങിൽ വമ്പൻ തുടക്കം. ഇന്ന് (ഏപ്രിൽ 23) രാവിലെ പത്ത് മണിക്കാണ് ചിത്രത്തിന്റെ ബുക്കിംഗ് ഓപ്പൺ ആയത്. ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾ കൊണ്ട് തന്നെ ചിത്രം ബുക്ക് മൈ ഷോ ആപ്പിൽ ട്രെൻഡിങ് ആയി മാറുകയും ചെയ്തു. ബുക്കിംഗ് തുടങ്ങി ആദ്യ ദിനം രാത്രി പത്ത് മണി ആയപ്പോൾ തന്നെ ചിത്രത്തിന്റെ കേരളാ പ്രീസെയിൽ ഒന്നര കോടി കടന്നു.

1 കോടി 55 ലക്ഷം രൂപയാണ് ചിത്രം ആദ്യ ദിനം രാത്രി പത്ത് മണി വരെയുള്ള സമയം കൊണ്ട് നടത്തിയ കേരളാ പ്രീസെയിൽസ്. അതോടെ ഈ വർഷത്തെ ഏറ്റവും വലിയ പ്രീസെയിൽ നടത്തിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ “തുടരും” രണ്ടാം സ്ഥാനത്തെത്തി. മോഹൻലാൽ നായകനായ എമ്പുരാൻ ആണ് ഈ ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്. 11 കോടി രൂപക്ക് മുകളിലാണ് എമ്പുരാൻ നേടിയ കേരളാ പ്രീസെയിൽസ്.

ആഗോള തലത്തിലും ഗംഭീര പ്രീ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഏപ്രിൽ 23 രാത്രി പത്ത് മണി വരെ ലഭ്യമായ കണക്ക് അനുസരിച്ച്, 2 കോടി 20 ലക്ഷമാണ് ചിത്രം നടത്തിയ പ്രീസെയിൽസ്. റിലീസിന് ഒരു ദിനം കൂടെ ബാക്കി നിൽക്കെ ഗംഭീര പ്രീ ബുക്കിങ് തന്നെ ചിത്രത്തിന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏപ്രിൽ 25 നു ആഗോള റിലീസായി എത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് തരുൺ മൂർത്തിയാണ്.

രജപുത്ര വിഷ്വൽ മീഡിയ നിർമ്മിച്ച ചിത്രം ഒരു ഫാമിലി ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ഷണ്മുഖൻ എന്ന് പേരുള്ള ഒരു സാധാരണ ടാക്സി ഡ്രൈവർ ആയി വേഷമിട്ടിരിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ശോഭനയാണ്. കെ ആർ സുനിൽ, തരുൺ മൂർത്തി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- ഷാജി കുമാർ, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, ഷഫീക് വി ബി.

മാത്യു തോമസും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

“നിങ്ങൾ അവരെ നെഞ്ചത്തല്ലേ വെടിവെച്ചത്, വർഗീസ്?”; ത്രില്ലടിപ്പിച്ച് ടൊവിനോയുടെ ‘നരിവേട്ട’ ട്രെയിലർ പുറത്ത്…