in

പൃഥ്വിരാജ് – ഹരിഹരൻ ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രം വരുന്നു!

പൃഥ്വിരാജ് – ഹരിഹരൻ ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രം വരുന്നു!

നിരവധി വലിയ ചിത്രങ്ങളുടെ ഭാഗം ആയി കഴിഞ്ഞു പൃഥ്വിരാജ്. ഒപ്പം മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രത്തിലൂടെ സംവിധായകൻ ആയുള്ള അരങ്ങേറ്റത്തിനും പൃഥ്വിരാജ് ഒരുങ്ങി കഴിഞ്ഞു. ഇപ്പോൾ ഇതാ പൃഥ്വിയുടെ മറ്റൊരു വലിയ പ്രൊജക്റ്റും ഉടനെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു എന്നാണ് വിവരം.

സംവിധായകൻ ഹരിഹരൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ. സെവൻ ആർട്സ് വിജയകുമാര്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് നവാഗതനായ രഞ്ജിത്ത് ആണ്. അടുത്ത വർഷം മാത്രമേ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കൂ. അനന്തവരാഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ട്രാവൻകൂർ ദേവസ്വം ബോർഡ് രാഷ്ട്രീയം ആണ് വിഷയമാക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

 

 

പൃഥ്വിരാജിനെ കൂടാതെ ഇന്ദ്രജിത്തും ഈ ചിത്രത്തിന്‍റെ ഭാഗം ആകും. അനു സിതാര, വിജയരാഘവൻ, ഷാജോൺ, ഷറഫുദ്ധീൻ, സുധീർ കരമന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കും. എന്നിരുന്നാലും താര നിർണയം പൂർത്തിയായി വരുന്നതേ ഉള്ളൂ എന്നാണ് സൂചനകൾ.

ഇന്ദ്രജിത്, വിനീത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം ടിയുടെ തിരക്കഥയിൽ 2013ൽ പുറത്തിറങ്ങിയ ഏഴാമത്തെ വരവ് എന്ന സിനിമയാണ് ഹരിഹരൻ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. പൃഥ്വിരാജ് – എം ടി ചിത്രം അടുത്ത വർഷം മാത്രമേ ചിത്രീകരണം ആരംഭിക്കൂ.

പൃഥ്വിരാജ് ശാസ്ത്രജ്ഞൻ ആയി എത്തുന്ന ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നു?

മോഹന്‍ലാലിന്‍റെ ഒടിയന് ഒപ്പം പ്രണവ് മോഹന്‍ലാല്‍ ചിത്രവും?