ജയസൂര്യ ചിത്രം ക്യാപ്റ്റന് ആവേശം പകരാൻ ‘മമ്മൂട്ടി സ്പെഷ്യൽ’ ടീസർ എത്തി
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ക്യാപ്റ്റൻ നാളെ തീയേറ്ററുകളിൽ എത്തുക ആണ്. നവാഗതനായ പ്രജീഷ് സെൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതിഹാസ ഫുട്ബോൾ താരം വിപി സത്യന്റെ ജീവിത കഥ ആണ് പറയുന്നത്. ഈ ചിത്രത്തിൽ അതിഥി താരമായി മെഗാസ്റ്റാർ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്. ഇപ്പോൾ അണിയറപ്രവർത്തകർ ചിത്രത്തിന്റെ മമ്മൂട്ടി സ്പെഷ്യൽ ടീസർ പുറത്തിറക്കിയിരിക്കുക ആണ്.
വിപി സത്യന് പ്രചോദനമാകുന്ന മമ്മൂട്ടിയുടെ വാക്കുകൾ ആണ് ടീസറിൽ ഉള്ളത്. തൊട്ടവരാണ് ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്. ജയിച്ചവർ ചരിത്രത്തിന്റെ ഭാഗമായി മാറി നിന്നിട്ടേ ഉള്ളൂ. വരും ഇന്ത്യൻ ഫുട്ബോളിനൊരു നല്ല കാലം വരും സത്യാ. അന്ന് നിങ്ങളെ ലോകം അംഗീകരിക്കും. ഇതാണ് വിപി സത്യനോട് മമ്മൂട്ടി പറയുന്നത്. വിപി സത്യൻ ആയി ജയസൂര്യയും ഭാര്യ വേഷത്തിൽ അനുസിത്താരയും ടീസറിൽ ഉണ്ട്.
കാണാം ക്യാപ്റ്റൻ ടീസർ: