സ്‌ക്രീനിൽ മിന്നിമായുന്ന വെറുമൊരു അതിഥി കഥാപാത്രമല്ല മോഹൻലാലിന്‍റെ ഇത്തിക്കര പക്കി!

0

സ്‌ക്രീനിൽ മിന്നിമായുന്ന വെറുമൊരു അതിഥി കഥാപാത്രമല്ല മോഹൻലാലിന്‍റെ ഇത്തിക്കര പക്കി!

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സൂപ്പർതാരം മോഹൻലാൽ കായംകുളം കൊച്ചുണ്ണി ടീമിനൊപ്പം ചേർന്ന് കഴിഞ്ഞു. കഴിഞ്ഞ ദിവസം മോഹൻലാലിന്‍റെ ഗെറ്റപ്പ് പുറത്തുവിട്ടിരുന്നു. വൻ പ്രേക്ഷകപ്രീതി ആണ് മോഹൻലാലിന്‍റെ ഇത്തിക്കര പക്കി ആയുള്ള ഗെറ്റപ്പിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വിവരം കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.

വെറുതെ സ്‌ക്രീനിൽ വന്നു പോകുന്ന ഒരു അതിഥി വേഷം ആയിരിക്കില്ല മോഹൻലാലിന്‍റെ ഇത്തിക്കരപക്കി. 40 മിനിറ്റോളം ചിത്രത്തിൽ ഇത്തിക്കരപക്കി ആയി മോഹൻലാൽ ഉണ്ടാകും. നിരവധി ആക്ഷൻ സീനുകളും മോഹൻലാലിന് ചെയ്യാനായി ഉണ്ട്. കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ രചിച്ച സഞ്ജയ് ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഈ വിവരം ടൈംസ് ഓഫ് ഇന്ത്യ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

 

 

ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ നിവിൻ പൊളി ആണ് ടൈറ്റിൽ കഥാപാത്രമായ കായംകുളം കൊച്ചുണ്ണി ആയി എത്തുന്നത്. ഇതാദ്യമായി ആണ് നിവിൻ പൊളി സൂപ്പർതാരം മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്. പ്രിയ ആനന്ദ് ആണ് ചിത്രത്തിലെ നായിക.

കായംകുളം കൊച്ചുണ്ണി സെറ്റിൽ നിന്ന് ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിന്‍റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഓരോ ചിത്രങ്ങളും വളരെ ആവേശത്തോടെ ആണ് ആരാധകർ സ്വീകരിക്കുന്നത്. നിരവധി ഇത്തിക്കരപക്കി കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.