in

സത്യൻ നമ്മുടെ മനസിലെ തീരാത്ത വിങ്ങലായി മാറും; ജയസൂര്യ ചിത്രം ക്യാപ്റ്റനെ പറ്റി മിഥുൻ മാനുവൽ പറയുന്നു

സത്യൻ നമ്മുടെ മനസിലെ തീരാത്ത വിങ്ങലായി മാറും; ജയസൂര്യ ചിത്രം ക്യാപ്റ്റനെ പറ്റി മിഥുൻ മാനുവൽ പറയുന്നു

ജയസൂര്യയെ നായകനാക്കി നവാഗതനായ പ്രജീഷ് സെൻ ഒരുക്കിയ ക്യാപ്റ്റൻ ഇന്ന് തീയേറ്ററുകളിൽ എത്തി. ഫുട്ബോൾ ഇതിഹാസം വിപി സത്യന്‍റെ ജീവിതകഥ പറയുന്ന ഈ ചിത്രം കണ്ട സംവിധായകൻ മിഥുൻ മാനുവൽ തന്‍റെ അഭിപ്രായം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുക ആണ്.

‘ക്യാപ്റ്റൻ സത്യൻ. അയാളുടെ നമ്മൾ അറിയാത്ത ജീവിതം ആണ് ഈ സിനിമ. തിരസ്കാരങ്ങളുടെ, അവഗണകളുടെ നൊമ്പരങ്ങളുടെ കണ്ണീർപാടങ്ങളിൽ പുഞ്ചിരി വിരിയിക്കാൻ പടപൊരുതിയ ഒരു വീരനായകന്റെ കഥ, ഒരു അച്ഛന്റെ കഥ, ഒരു ഭർത്താവിന്റെ കഥ. തിയേറ്റർ വിട്ടിറങ്ങുമ്പോൾ സത്യൻ നമ്മുടെ മനസിലെ തീരാത്ത വിങ്ങലായി മാറും, തീർച്ച’ – മിഥുൻ മാനുവൽ പറയുന്നു.

 

 

ജയസൂര്യ എന്ന നടൻ ഒരിക്കൽ കൂടി വിസ്മയിപ്പിച്ചു എന്നും അതിരുകളില്ലാത്ത അഭിനയസാധ്യതകൾ ഉള്ള വേഷങ്ങൾ ഇനിയും തേടി വരും എന്നും മിഥുൻ മാനുവൽ അഭിപ്രായപ്പെട്ടു.

സത്യന്‍റെ ഭാര്യ അനിതയുടെ വേഷം വേഷം ചെയ്ത ആണ് സിത്താരയെയും മിഥുൻ പ്രശംസിച്ചു. നല്ലൊരു സിനിമ ഒരുക്കിയതിന് തുടക്കക്കാരനായ സംവിധായകൻ പ്രജീഷിന് അഭിമാനിക്കാമെന്നും മിഥുൻ പറയുന്നു. ക്യാപ്റ്റൻ എന്ന സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസ അറിയിക്കാനും മിഥുൻ മറന്നില്ല.

മിഥുന്‍റെ എഴുതിയ കുറിപ്പിന്‍റെ പൂർണ രൂപം വായിക്കാം:

ഇതാണ് ഇത്തിക്കരപക്കി; കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലിന്‍റെ ഗെറ്റപ്പ് ഇങ്ങനെ!

സ്‌ക്രീനിൽ മിന്നിമായുന്ന വെറുമൊരു അതിഥി കഥാപാത്രമല്ല മോഹൻലാലിന്‍റെ ഇത്തിക്കര പക്കി!