“ഉറക്കമില്ലാത്ത രാത്രികൾ, നിഗൂഢമായ ജീവിതം”; മോഹൻലാലിന്റെ എലോണിലെ ഇംഗ്ളീഷ് ഗാനം പുറത്ത്…
മോഹൻലാൽ ചിത്രമായ ‘എലോൺ’ റിലീസിന് തയ്യാറായി കഴിഞ്ഞിരിക്കുക ആണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ജനുവരി 26ന് തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഒക്കെ മികച്ച പ്രതികരണങ്ങൾ നേടിയത് പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വളരെ വ്യത്യസ്തമായ ഒരു സിനിമ അനുഭവം ചിത്രം സമ്മാനിക്കും എന്ന് പ്രതീക്ഷിക്കാം. ചിത്രം റിലീസിന് അടുക്കുമ്പോൾ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ ഒരു ഗാനം കൂടി ഇന്ന് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. ലൈഫ് ഈസ് എ മിസ്റ്ററി എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ആയിരിക്കുന്നത്.
4 മ്യൂസിക് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അയർലൻഡ് ഗായകൻ മിക്ക് ഗാരി ആണ് ഗാനം രചിച്ചതും ആലപിച്ചിരിക്കുന്നതും. ഉറക്കമില്ലാത്ത രാത്രികളെ കുറിച്ചും നിഗൂഢത നിറഞ്ഞ ജീവിതത്തെ കുറിച്ചും ഒക്കെയാണ് ഈ ഗാനം. ചിത്രത്തിലെ ഈ ഇംഗ്ളീഷ് ഗാനം മലയാള പ്രേക്ഷകർക്ക് ഒരു പുതുമ സമ്മാനിക്കും എന്ന് കരുതാം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നത്. ഗാനം: