“വീണ്ടും ഞെട്ടിക്കാൻ വിനീത്, ഒപ്പം ബിജു മേനോനും”; പ്രതീക്ഷ നൽകി ‘തങ്കം’ ട്രെയിലർ…

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലെ അതി ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടികൾ നേടി തിളങ്ങി നിൽക്കുന്ന വിനീത് ശ്രീനിവാസൻ ഒരിക്കൽ കൂടി ഞെട്ടിക്കാൻ എത്തുകയാണ്. തങ്കം എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രമായി വിനീതിന് ഒപ്പം ബിജു മേനോനും ഉണ്ട്. ഷഹീദ് അറഫത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 26ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ ഇന്ന് പുറത്തിറക്കിയിരിക്കുക ആണ്.
2 മിനിറ്റ് 31 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ സ്വർണ്ണ കടത്തു ആണ് വിഷയം എന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്. മഹാരാഷ്ട്ര പോലീസ് ഒരു മലയാളി കേസ് തമിഴ് നാട്ടിൽ അന്വേഷിക്കുന്നു എന്ന വിവരം കൂടി ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് ലഭിക്കുന്നുണ്ട്.
പ്രധാന താരങ്ങളുടെ മികച്ച പ്രകടനങ്ങൾ കൂടി ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. ശ്യാം പുഷ്കരൻ ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ എന്നിവർ ആണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ട്രെയിലർ: