ദിലീപ് – റാഫി ടീമിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ഷൂട്ട് പുനരാരംഭിച്ചു…

പഞ്ചാബി ഹൗസ്, തെങ്കാശിപട്ടണം, പാണ്ടിപ്പട, ചൈനാടൗൺ, റിംഗ് മാസ്റ്റർ തുടങ്ങി പ്രേക്ഷകരെ ചിരിപ്പിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ കൂട്ട്കെട്ട് ആണ് ദിലീഷ് – റാഫി ടീം. 2014ൽ പുറത്തിറങ്ങിയ റിംഗ് മാസ്റ്ററിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’. പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള ഈ ചിത്രത്തിൽ ദിലീപിന് ഒപ്പം കേന്ദ്രകഥാപത്രമായി ജോജു ജോർജും എത്തുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗിന് ഒരിടവേള വന്നിരുന്നു. ഇപ്പോളിതാ ചിത്രീകരണം പുനരാരംഭിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ നിർമ്മാതാവ് ആയ ബാദുഷ ആണ് ചിത്രീകരണം പുനരാരംഭിക്കുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരിടവേളയ്ക്ക് ശേഷം വോയ്സ് ഓഫ് സത്യനാഥൻ ഷൂട്ട് ആരംഭിക്കുകയാണ്. “എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”, വോയ്സ് ഓഫ് സത്യനാഥന്റെ ക്ലിപ്പ് ബോർഡ് ചിത്രം പങ്കുവെച്ചുകൊണ്ട് ബാദുഷ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ബാദുഷയ്ക്ക് ഒപ്പം ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ എന്നിവർ കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
വോയ്‌സ് ഓഫ് സത്യനാഥന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാസങ്ങൾക്ക് മുൻപ് മമ്മൂട്ടി റിലീസ് ചെയ്തിരുന്നു. ഈ പോസ്റ്ററിൽ ദിലീപിന് ഒപ്പം ജോജു ജോർജുവും പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ഒരു മതിലിൽ ചിരിയോടെ സംഭാഷണത്തിൽ ഏർപ്പെടുന്ന ചിത്രമായിരുന്നു ആയിരുന്നു പോസ്റ്ററിൽ. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും റാഫി തന്നെയാണ്. സിദ്ദിഖ്, വീണ നന്ദകുമാർ, ജോണി ആന്റണി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.