in

മോഹൻലാലിന്റെ ബഹുഭാഷാ മെഗാ ബഡ്‌ജറ്റ്‌ ചിത്രം വരുന്നു; ഒപ്പം തെലുങ്ക് താരവും…

മോഹൻലാലിന്റെ ബഹുഭാഷാ മെഗാ ബഡ്‌ജറ്റ്‌ ചിത്രം വരുന്നു; ഒപ്പം തെലുങ്ക് താരവും…

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ചിത്രങ്ങളുടെ അപ്‌ഡേറ്റിനായി കാത്തിരിക്കുന്ന പ്രേക്ഷകർ മുന്നിലേക്ക് പുതിയ പ്രോജക്ടിന്റെ വിവരങ്ങൾ എത്തിയിരിക്കുക ആണ്. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. മലയാളത്തിലും തെലുങ്കിലുമായി ചിത്രീകരിച്ചു മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റി എത്തുന്ന ഒരു മെഗാ ബഡ്‌ജറ്റ്‌ ചിത്രത്തിനെ കുറിച്ച് ദുബായിൽ ഗൾഫ് ന്യൂസിനോട് മോഹൻലാൽ സംസാരിച്ചു.

അഭിഷേക് വ്യാസിന്റെ എവിഎസ് സ്റ്റുഡിയോ നിർമ്മിക്കുന്ന ഈ ചിത്രം സൈൻ ഇൻ ചെയ്യാൻ ആണ് ദുബായിൽ എത്തിയത് എന്ന് മോഹൻലാൽ പറഞ്ഞു. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ ഒരുക്കുന്ന ചിത്രം നന്ദ കിഷോര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘വൃഷഭ’ എന്നാണ് ചിത്രത്തിന്റെ പേര് എന്നും മോഹൻലാൽ വെളിപ്പെടുത്തി. അച്ഛനും മകനും തമ്മിലുള്ള ബന്ധവും വൈകാരികത നിറഞ്ഞതും ആക്ഷനും ഉള്ളൊരു ചിത്രം ആകും ഇത്. മോഹൻലാൽ അച്ഛൻ വേഷം ചെയ്യുമ്പോൾ മകന്റെ വേഷത്തിൽ തെലുങ്കിലെ ഒരു വലിയ താരത്തെ എത്തിക്കാൻ ആണ് ടീം ശ്രമിക്കുന്നത്. അടുത്ത വർഷം മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2024ൽ തിയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം എന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പല വേഷങ്ങളിൽ ചിയാന്റെ അഴിഞ്ഞാട്ടം; ആവേശമായി ‘കോബ്ര’ ട്രെയിലർ…

എംടി-മമ്മൂട്ടി ചിത്രം പൂർത്തിയായി; താരനിരയിൽ വിനീതും അനുമോളും…