in , ,

പല വേഷങ്ങളിൽ ചിയാന്റെ അഴിഞ്ഞാട്ടം; ആവേശമായി ‘കോബ്ര’ ട്രെയിലർ…

പല വേഷങ്ങളിൽ ചിയാന്റെ അഴിഞ്ഞാട്ടം; ആവേശമായി ‘കോബ്ര’ ട്രെയിലർ…

സ്വല്പം വൈകിയാലും ഒന്നൊന്നര വരവ് ആയിരിക്കും ചിയാൻ വിക്രം നായകനാകുന്ന ‘കോബ്ര’ എന്ന ചിത്രത്തിന്റെത് എന്നതിന് ഉറപ്പ് നൽകുക ആണ് ചിത്രത്തിന്റെ ട്രെയിലർ. 2 മിനിറ്റ് 32 സെക്കൻഡ് ദൈർഘ്യമുള്ള അതിഗംഭീര ട്രെയിലർ ആണ് അജയ് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റേതായി നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. വിവിധ വേഷങ്ങളിൽ തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടുള്ള തരത്തിലുള്ള മേക്ക്ഓവറിൽ ട്രെയിലറിൽ ഉടനീളം വിക്രമിനെ കാണാൻ കഴിയുന്നുണ്ട്. ആരാധകരുടെ ഭാഷയിൽ പറഞ്ഞാൽ കണ്ണഞ്ചിപ്പോകുന്ന ആക്ഷൻ സീനുകളാൽ ചിയാൻ വിക്രമിന്റെ അഴിഞ്ഞാട്ടം ആകും ചിത്രം എന്ന സൂചന തന്നെയാണ് ഈ ട്രെയിലർ.

സിനിമയിൽ അഭിനേതാവായി അരങ്ങേറ്റം കുറിക്കുന്ന ക്രിക്കറ്റ് സൂപ്പർതാരം ഇർഫാൻ പത്താനെയും ട്രെയിലറിൽ കാണാം. വളരെ പ്രാധാന്യമേറിയ റോൾ ആണ് താരത്തിന് എന്ന് വ്യക്തമാകുന്നുണ്ട്. കൂടാതെ മലയാളത്തിന്റെ യുവ നിരയിലെ നടൻ റോഷൻ മാത്യുവും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച പ്രകടനം ആവശ്യപ്പെടുന്ന റോളിൽ ആണ് റോഷൻ എത്തുക എന്നും ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നുണ്ട്. കെജിഎഫ് നായിക ശ്രീനിധി ഷെട്ടി ആണ് ഈ ചിത്രത്തിലെ നായിക. ട്രെയിലർ:

‘ജയിലറി’ല്‍ മലയാളത്തിന്‍റെ വിനായകനും; രജനി ചിത്രത്തിലെ നാല് താരങ്ങള്‍ ഇവരൊക്കെ…

മോഹൻലാലിന്റെ ബഹുഭാഷാ മെഗാ ബഡ്‌ജറ്റ്‌ ചിത്രം വരുന്നു; ഒപ്പം തെലുങ്ക് താരവും…