ഫസ്റ്റ് ലുക്ക് അല്ല പക്ഷെ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു ഈ ചിത്രം ട്രെൻഡിങ്!
ഇന്ന് ഒരു സർപ്രൈസ് ചിത്രം മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. തന്റെ മകൻ പ്രണവ് മോഹൻലാലും ഒത്തുള്ള ചിത്രം. ചിത്രം മിനിട്ടുകൾക്ക് അകം തന്നെ സോഷ്യൽ മീഡിയ മുഴുവൻ തരംഗം ആയി. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ അടക്കം എല്ലായിടത്തും മോഹൻലാൽ – പ്രണവ് ചിത്രം ആണ് സംസാരവിഷയം.
ഫേസ്ബുക്കിൽ മൂന്ന് മണിക്കൂറിനകം 2 ലക്ഷത്തിൽ അധികം ലൈക്‌സും പതിനായിരത്തിലധികം ഷെയറുകളും ഈ ചിത്രം നേടി കഴിഞ്ഞു. മലയാള സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രങ്ങൾക്ക് ഇടയിൽ ഇത്രയധികം വൈറൽ ആയ മറ്റൊരു ചിത്രം ഇല്ലെന്നു തന്നെ പറയാം. ഇൻസ്റ്റാ ഗ്രാമിലും അരലക്ഷത്തിൽ കൂടുതൽ ലൈക്സ് ഇതിനോടകം ഈ ചിത്രം നേടി കഴിഞ്ഞു.
ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രത്തിന് വേണ്ടിയുള്ള ലാലേട്ടന്റെ ഈ രൂപ മാറ്റം ഓരോ പുതിയ ചിത്രങ്ങൾ ഇറങ്ങുമ്പോളും ആഘോഷം ആകുക ആണ്.
പ്രണവിനൊപ്പമുള്ള ലാലേട്ടന്റെ പുതിയ ഫോട്ടോ കണ്ടു മിക്കവരുടെയും അഭിപ്രായം തോണ്ണൂറുകളിലെ ആ പഴയ ലാലേട്ടൻ തിരികെ എത്തി എന്നാണ്.
യൗവനം തിരികെ പിടിച്ചു കൂടുതൽ ഊർജസ്വലനായി ലാലേട്ടൻ വീണ്ടും ബിഗ് സ്ക്രീനിലേക്ക് മടങ്ങി വരുന്നത് കാണാനുള്ള കാത്തിരിപ്പിൽ ആണ് മലയാള സിനിമാ പ്രേക്ഷകർ.