in

പൃഥ്വിരാജിന് പകരം വിമലിന്‍റെ 300 കോടിയുടെ കര്‍ണ്ണനില്‍ നായകന്‍ ആകുന്നത് വിക്രം!

പൃഥ്വിരാജിന് പകരം വിമലിന്‍റെ 300 കോടിയുടെ കര്‍ണ്ണനില്‍ നായകന്‍ ആകുന്നത് വിക്രം!

എന്ന് നിന്‍റെ മൊയ്‌ദീൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആർ എസ് വിമൽ രണ്ടാമതായി പ്രഖ്യാപിച്ച ചിത്രം ആയിരുന്നു കർണ്ണൻ. തന്റെ ആദ്യ സിനിമയിലെ നായകനായ പൃഥ്വിരാജിനെ നായകനാക്കി ആയിരുന്നു 300 കോടിയുടെ കർണ്ണൻ പ്രഖ്യാപനം. എന്നാൽ പിന്നീട് ചിത്രം മുടങ്ങിയെന്ന്‍ വാർത്തകൾ പ്രചരിച്ചു. ഇപ്പോൾ ഇതാ ചിത്രം മുടങ്ങിയിട്ടില്ല എന്ന കാര്യം ആർ എസ് വിമൽ തന്നെ അറിയിച്ചിരിക്കുന്നു. എന്നാൽ ചിത്രത്തിലെ നായകൻ പൃഥ്വിരാജ് അല്ല എന്നൊരു വലിയ മാറ്റം കൂടി ഉണ്ട് എന്നത് ശ്രദ്ധേയം.

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തില്‍ കര്‍ണ്ണന്‍ ആയി എത്തുന്നത്‌ തെന്നിന്ത്യൻ സൂപ്പർതാരമായ ചിയാൻ വിക്രം ആണ്. മഹാവീർ കർണ്ണൻ എന്നാണ് ചിത്രത്തിന്‍റെ പേര്. 300 കോടി മുതൽ മുടക്കിൽ ഈ ചിത്രം നിർമിക്കുക യുനൈറ്റഡ് ഫിലിം കിങ്ഡം, ന്യൂ യോർക്ക് ആണ്.

 

 

ഹിന്ദിയിൽ ആണ് മഹാവീർ കർണ്ണൻ ഒരുങ്ങുന്നത്. മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് മൊഴി മാറ്റിയും ചിത്രം പുറത്തിറങ്ങും. ഈ വർഷം ഒക്ടോബറിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. 2019 ഡിസംബറിൽ ആയിരിക്കും ചിത്രം തീയേറ്ററുകളിൽ എത്തുക.

ആർ എസ് വിമൽ തന്‍റെ ഫേസ്ബുക് പേജിൽ ഒരു കുറിപ്പോടെ ആണ് പ്രഖ്യാപനം നടത്തിയത്. വിക്രം ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചു വാർത്തകൾ സ്ഥിരീകരിച്ചു.

എന്ന് നിന്‍റെ മൊയ്‌ദീൻ എന്ന ചിത്രത്തിന്‍റെ വിജയത്തിളക്കത്തിൽ വമ്പൻ ആഘോഷമായി ആയിരുന്നു പൃഥ്വിരാജ് – ആർ എസ് വിമൽ ചിത്രമായി കർണ്ണൻ പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായകനാക്കി മധുപാൽ പി ശ്രീകുമാർ ടീമും മറ്റൊരു കർണ്ണൻ ചിത്രം ആലോചിക്കുന്നുണ്ട്. രണ്ടു കർണ്ണൻ ചിത്രങ്ങൾ വരുന്നത് കൗതുകവും ചർച്ചയും ആയിരുന്നു. ഇപ്പോള്‍ വലിയ ഒരു മാറ്റവുമായി ആര്‍ എസ് വിമല്‍ വിക്രമിനെ നായകനാക്കി ഹിന്ദിയില്‍ മഹാവീര്‍ കര്‍ണ്ണന്‍ എന്ന പേരില്‍ ചിത്രം ഒരുക്കാന്‍ പോകുന്നു.

സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു

ഫസ്റ്റ് ലുക്ക് അല്ല പക്ഷെ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു ഈ ചിത്രം ട്രെൻഡിങ്!

കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനും

അതെ, കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനും ഉണ്ട്; സ്വപ്നം സഫലമായി എന്ന് നിവിൻ പോളി