മൂന്നാം മുറയിലെ അലി ഇമ്രാനെ ഓർമ്മിപ്പിച്ചു അപ്പുവിന്‍റെ ആദി: ബി ഉണ്ണികൃഷ്ണൻ
പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അഭിനയിച്ച ആദി തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുക ആണ്. ജിത്തു ജോസഫ് ഒരുക്കിയ ഈ ചിത്രത്തെയും പ്രണവ് മോഹൻലാലിന്‍റെ പ്രകടനത്തെയും പ്രശംസിച്ചു സിനിമാ ലോകത്തു നിന്ന് തന്നെ നിരവധി പേർ രംഗത്ത് വന്നു കഴിഞ്ഞു. പുതുതായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ആണ് പ്രശംസയുമായി രംഗത്ത് വന്നിരിക്കുന്നത്.
തന്‍റെ ഫേസ്ബുക് പേജിലൂടെ ആണ് പ്രണവ് മോഹൻലാലിനെ ബി ഉണ്ണികൃഷ്ണൻ പ്രശംസ അറിയിച്ചത്.
ക്ലൈമാക്സ് രംഗത്തിൽ ആദി എന്ന പ്രണവിന്‍റെ തലകുത്തി മറിഞ്ഞു വില്ലന്‍റെ തോക്കടിച്ചു തെറിപ്പിക്കുന്ന രംഗംത്തെ പ്രത്യേകം പരാമർശിച്ചു കൊണ്ട് ആണ് ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക് കുറിപ്പ്. ആ തലകുത്തി മറിയൽ മൂന്നാം മുറയിലെ അലി ഇമ്രാനെ ഓർമിപ്പിച്ചുവെങ്കിൽ അതിനെ ആണെല്ലോ വംശപാരമ്പര്യം എന്ന് പറയുന്നത് എന്നാണ് ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടത്.
പ്രണവ് മോഹൻലാലിന്‍റെ അരങ്ങേറ്റം അതി ഗംഭീരം ആയെന്നും ഇവിടെ തുടരാൻ തന്നെ ആണ് ആ വരവ് എന്നും ഉണ്ണികൃഷ്ണൻ പറയുന്നു. പ്രണവിന്‍റെ ആക്ഷനെ പ്രത്യേകം പുകഴ്ത്തുന്നുണ്ട് ഉണ്ണികൃഷ്ണൻ.
മുപ്പത് വർഷങ്ങൾക്കു മുൻപ് 1988ൽ ആണ് സൂപ്പർതാരം മോഹൻലാൽ മൂന്നാം മുറ ചെയ്യുന്നത്. അതി സാഹസിക രംഗങ്ങൾ ഡ്യൂപ്പ് ഇല്ലാതെ ചെയ്യുന്ന മോഹൻലാൽ ആ ചിത്രം ചെയ്യുമ്പോൾ പ്രായം മകൻ പ്രണവ് മോഹൻലാലിൻറെ ഇന്നത്തെ പ്രായം തന്നെ ആണ്. ഇന്ന് അതെ പോലെ പ്രണവ് മോഹൻലാൽ ചെയ്യുമ്പോൾ തീയേറ്ററുകളിൽ കൈയടികൾ നിറയുക ആണ്. അതിസാഹസികനായ ഇതിഹാസത്തിന്‍റെ മകനും അതിസാഹസികൻ തന്നെ എന്ന് മലയാള സിനിമാ ലോകം തിരിച്ചറിയുന്ന നിമിഷം.
ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക് കുറിപ്പിന്‍റെ പൂർണ രൂപം: