in

ആന്ധ്രയുടെ പശ്ചാത്തലത്തിൽ ഒരു ലോക്കൽ ഗുസ്തി പടം; ലാൽ-ലിജോ ചിത്രത്തിന്‍റെ വിവരങ്ങൾ ഇതാ…

ആന്ധ്രയുടെ പശ്ചാത്തലത്തിൽ ഒരു ലോക്കൽ ഗുസ്തി പടം; ലാൽ-ലിജോ ചിത്രത്തിന്‍റെ വിവരങ്ങൾ ഇതാ…

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ട്കെട്ട് ആദ്യമായി ഒന്നിക്കുന്നു എന്ന റിപ്പോർട്ട് ദിവസങ്ങൾക്ക് മുൻപ് ആണ് പ്രചരിച്ചു തുടങ്ങിയത്. ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ലിജോ ഒരുക്കാൻ പോകുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്. ലോക്കൽ ഗുസ്തി പ്രമേയമാകുന്ന ചിത്രം 2023ൽ ചിത്രീകരണം ആരംഭിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.

ത്രെഡ് മോഹൻലാലിന് ഇഷ്ടമായി എന്നും തിരക്കഥ രചന ആരംഭിച്ചു കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജിത്തു ജോസഫ് ചിത്രം റാമിന് ശേഷം ഈ ചിത്രം തുടങ്ങും എന്നാണ് വിവരം. മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ പുതിയ പ്രൊഡക്ഷൻ കമ്പനിയാണ് നിർമ്മാണം എന്ന റിപ്പോർട്ടും സൂചിപ്പിക്കുന്നുണ്ട്. അതിരൻ സംവിധായകൻ വിവേകിന് ഒപ്പം ഒരു മോഹൻലാൽ ചിത്രമാണ് ഈ നിർമ്മാണ കമ്പനി മുൻപ് പ്രഖ്യാപിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ശേഷമാകും ഈ ചിത്രം തുടങ്ങുക എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ദുൽഖറിന്റെ ‘കിംഗ്‌ ഓഫ് കൊത്ത’ ആരംഭിച്ചു; റിലീസ് രണ്ട് ഭാഗങ്ങളായി?

മെഗാസ്റ്റാർ ഫാൻസിന് വിരുന്നൊരുക്കി ‘ഗോഡ്ഫാദർ’ ട്രെയിലർ എത്തി…